മുംബൈ: അജിത് പവാറിന്‍റെ മരണത്തില്‍ ഇപ്പോഴും നെടുക്കം വിട്ടുമാറാതെ മുംബൈ രാഷ്ട്രീയം. അപ്രതീക്ഷിതമായുണ്ടായ വിമാനപകടത്തില്‍ രാഷ്ട്രീയം കലര്‍ത്തുരതെന്നാണ് അമ്മാവനും എന്‍സിപി സ്ഥാപകനുമായ ശരത് പവാന്‍ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ ബാരാമതിയില്‍ ഉണ്ടായ വിമാനപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്നു അഞ്ചുപേരും മരിച്ചതായി ഡിജിസിഎ അറിയിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വ്യോമായന മന്ത്രാലയം ഡിജിസിഎക്ക് കത്തയച്ചിട്ടുണ്ട്. അതേ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുപ്രിം കോടതിയുടെ നേതൃതത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ലാന്‍ഡിങ്ങിന് മുമ്പ് റണ്‍വേ കാണാനുവുന്നുണ്ടോ എന്ന് എടിസി പൈലറ്റിനോട് ചോദിച്ചിരുന്നു. മറുപടി ഇല്ലെന്നായതിനാല്‍ ലാന്‍ഡിങ്ങിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് രണ്ടാം പ്രാവശ്യവും ചോദിച്ചപ്പോള്‍ റണ്‍വേ വെളിവായി കാണുന്നുവെന്ന് പറഞ്ഞ അടിസ്ഥാനത്തിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതെന്ന് വ്യോമയാന മന്ത്രി കെ റാം മോഹന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആദ്യം അനുമതി ലഭിക്കാത്തതിനാല്‍ മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് കറങ്ങുകയായിരുന്നു.
അപകടത്തില്‍ പെട്ടത് ലിയാഡ്‌ജെറ്റ് 45 മോഡല്‍ പ്രൈവറ്റ് ജെറ്റ് വിമാനമാണ്. ഇതിന്‍റെ അറ്റകുറ്റ പണികളുടെ കാര്യത്തില്‍ സംശയമുണ്ടെന്നും മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സംഗ് ചൂണ്ടിക്കാട്ടി. അജിത് പവാന്‍ എന്‍ഡിഎ വിടുമെന്ന സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് അപകടം നടന്നതിനാല്‍ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്.