കൊല്‍ക്കത്ത: തെരെഞ്ഞെടുപ്പ് രാഷ്ട്രീയം അക്രമത്തിലേക്ക് നീങ്ങുമെന്നാണ് ബംഗാളിലെ നിലവിലെ രംഗങ്ങള്‍ വിളിച്ച് പറയുന്നത്. ബിജെപി പ്രമുഖ നേതാവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എം എല്‍ എയുമായ സുവേന്ദു അധികാരിയുടെ പേഴ്ണല്‍ അസിസ്റ്റന്‍റിനെ വെടിവെച്ച് കൊന്നു. നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തില്‍ വെച്ചായിരുന്നു അയാള്‍ക്ക് രണ്ട് തവണ അക്രമികള്‍ നിറയൊഴിച്ചത്. കാരണം രാഷ്ട്രീയമാണോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപിയുെട ചരിത്ര വിജയത്തിന് പിന്നാലെയാണ് ആക്രമണം നടന്നിയിരിക്കുന്നത്.
ഇയാളുടെ കൂടെയുണ്ടായിരുന്നു ബുദ്ധദേബ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അയാള്‍ക്ക് നേരെയും അക്രമികള്‍ നിറയൊഴിച്ചിരുന്നു. ഇയാള്‍ നിലവില്‍ ചികിത്സയിലാണ്. ഭവാനിപൂര്‍ മണ്ഡലത്തില്‍ 15000 വോട്ടുകള്‍ക്ക് മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖ വ്യക്തികളിലൊരാള്‍.
അതേ സമയം ഇപ്പോഴും മുഖ്യമന്ത്രി മമത രാജിക്കത്ത് നല്‍കാന്‍ തയ്യാറായിട്ടില്ല. ഭരണഘടനയനുസരിച്ച് സാധൂകരിക്കാത്ത പ്രവര്‍ത്തനമാണേലും തുടര്‍ന്ന് എന്തു ചെയ്യുമെന്നാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.