സ്വാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും ജമാഅത്തെ ബന്ധാരോപണം; മുഖ്യമന്ത്രി വീണ്ടും കടുത്ത ഭാഷാ പ്രയോഗ കുരുക്കില്‍
കൊല്ലം: രണ്ട് ദിവസം മുമ്പ് പാണക്കാട് കുടുംബത്തിനെതിരെ കടുത്ത ഭാഷാ പ്രയോഗം നടത്തിയതിന് ശക്തമായി വിമര്‍ശനമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. മുസ്ലിം ലീഗിന് പുറമെ പല മുസ്ലിം സംഘടനകളും ഭാഷാ പ്രയോഗത്തെ വിമര്‍ശിച്ചു മുന്നോട്ടു വന്നു. അതിനിടയിലാണ് പാണക്കാട് സയ്യിദ് സ്വാദിഖലി…
നാളെ നിശബ്ദ പ്രചരണം; മറ്റെന്നാള്‍ പാലക്കാട് വിധിയെഴുതും, ആഘോഷമായി കൊട്ടിക്കലാശം
പാലക്കാട്: ആവേശം അലതല്ലി പരസ്യ പ്രചരണത്തിന് പാലക്കാട് ഇന്ന് കൊടിയിറങ്ങി. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭ ഉപതെരെഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടില്‍ മൂവര്‍ പാര്‍ട്ടിയും ഇഞ്ചോടിഞ്ച് ആവേശത്തിലായിരുന്നു. ഉച്ച മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ വൈകുന്നേരത്തോടെ പരിസമാപിക്കുകയായിരുന്നു. നാളെ നിശബ്ദ പ്രചരണം. ഒരു…
58ാം വയസ്സില്‍ തിരിച്ചു വരവ്; ലോകം കാത്തിരുന്ന ബോക്‌സിംഗ് റിങില്‍ മൈക്ക് ടൈസണ് തോല്‍വി, ജേക്ക് പോളിന് കരിയര്‍ ബെസ്റ്റ്
ന്യുയോര്‍ക്ക്: ലോകം ഇമവെട്ടാതെ വീക്ഷിച്ച മത്സരത്തില്‍ ലോക മുന്‍ ചാംപ്യനെ 27 വയസ്സുകാരന്‍ ജേക്ക് പോള്‍ ഇടിച്ചിട്ടു. 19 വര്‍ഷത്തിന് ശേഷം 58ാം വയസ്സില്‍ ബോക്‌സിംഗ് റിങിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍ അനാരോഗ്യത്തിന്‍റെയും പ്രായത്തിന്‍റെയും അവശതകള്‍ വിനയായി. തന്‍റെ കരിയറിലെ ഏറ്റവും…
ഇന്‍ഫോസിസ് പ്രൈസ് 2024 പുരസ്‌കാരം മലയാളം ഗവേഷകന്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയയ്ക്ക്; ഒരു ലക്ഷം ഡോളറും ഗോള്‍ഡ് മെഡലും സമ്മാനം
ഹ്യമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തിലാണ് പുരസ്കാരം ലീഡന്‍: എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി മലയാള ഗവേഷകന്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയയ്ക്ക് ഇന്‍ഫോസിസ് പ്രൈസ് 2024 പുരസ്‌കാരം. ഇന്ത്യയിലെ അക്കാമദിമക രംഗത്തെ മികവിന് നല്‍കുന്ന ബഹുമതികളില് പ്രധാന പുരസ്‌കാരമാണിത്. ഒരു ലക്ഷം യു…
ഇനിമുതല്‍ ‘ഈദുല്‍ ഇത്തിഹാദ്’; യു.എ.ഇ. ദേശീയ ദിനത്തിന് പുതിയ നാമം
യു.എ.ഇ: രാജ്യത്തിന്‍റെ ദേശീയ ദിനം ഇനി മുതല്‍ ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്‍റെ ആഘോഷം) എന്ന പേരില്‍ അറിയപ്പെടും. 53ാമത് ദേശീയ ദിനാചാരണത്തിന്‍റെ ഭാഗമായുള്ള ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിനിടയിലാണ് ഓര്‍ഗാനൈസിംഗ് കമ്മിറ്റി പുതിയ നാമം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ഈ പേരിലായിരിക്കും യു.എ.ഇ.…
18 വര്‍ഷത്തിന് ശേഷം ഒരു സ്‌നേഹ കൂടിക്കാഴ്ച്ച; അബ്ദുറഹീം ഉമ്മയെ നേരില്‍ കണ്ടു.
റിയാദ്: ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഉമ്മ മകനെ കണ്ടു മുട്ടി. 18 വര്‍ഷത്തിന്‍റെ നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കാടാമ്പുഴ സ്വദേശി അബ്ദുറഹീമിനെ റിയാദ് ജയിലില്‍ ഉമ്മ ഫാത്വിമ കണ്ടു മുട്ടുന്നത്. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു.…
ഐ എ എസ് തലപ്പത്തിരുന്നൊരു മതഭ്രാന്ത് കെ.ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഐ.എ.എസ്. നേതൃസ്ഥാനത്തിരുന്ന് സംഘിസം കാട്ടിയ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകനെ സമൂഹമാധ്യത്തില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തനും സസ്‌പെന്‍ഷന്‍ ലഭിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ…
ലാഹോറില്‍ മലിനീകരണ സൂചിക റെക്കോര്‍ഡ് ഭേദിച്ചു; സ്‌കൂളുകള്‍ അടച്ചു, അടിയന്തിര നടപികള്‍ പ്രഖ്യാപിച്ചു
ലാഹോര്‍: ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ മലിനീകരണ സൂചിക റിപ്പോര്‍ട്ട് ചെയ്ത് പാക്കിസ്ഥാനിലെ ലാഹോര്‍ പട്ടണം. അത്യന്തം അപടകമായ അവസ്ഥയിലേക്കാണ് നഗരത്തിന്‍റെ പ്രയാണം. ഐ.ക്യ.ഐ. 300ന് മുകളിലായാല്‍ അപകടമെന്നിരിക്കെ അതിന്‍റെ ആറിരട്ടിയേക്കാള്‍ കൂടുതലാണ് ലാഹോറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവസാം പുറത്തുവിട്ട സൂചികയനുസരിച്ച്…
അമേരിക്കയില്‍ ഇനി ട്രംപ് യുഗം; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡണ്ട് പദവിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ജനുവരി 6ന്
ന്യൂയോര്‍ക്ക്: നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ അമേരിക്കന്‍ പ്രസിഡണ്ടായി റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ സ്ഥാനം ഉറപ്പിച്ചു. 538 ഇലക്ടറല്‍ വോട്ടില്‍ 277 വോട്ട് നേടിയാണ് അദ്ദേഹം അധികാരം ഉറപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. എതിര്‍…
പെറുവില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ശക്തമായ ഇടിമിന്നല്‍; താരത്തിന് ദാരുണാന്ത്യം, സഹതാരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു
ലിമ: പെറുവിലെ പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ശക്തമായ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സഹതാരങ്ങള്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പ്രതിരോധനിര താരം ഹ്യൂഗോ ഡി ലാ ക്രൂസാണ് മരണപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞായറാഴച്ചയായിരുന്നു തലസ്ഥാന നഗരിയായ ലിമയില്‍…