സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസായി സജ്ഞീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ 11ന് സ്ഥാനമേല്‍ക്കും.
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത നീതി പീടത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ 10 സ്ഥാനമൊഴിയുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ ഒഴിവിലേക്കാണ് ഖന്ന നിയമിതനാവുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടീവിച്ചു. നവംബര്‍…
ട്വന്‍റിയില്‍ പുതിയ റെക്കോര്‍ഡിട്ട് സിംബാബ്‌വെ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, സിക്കന്ദര്‍ റാസയ്ക്ക് സെഞ്ച്വറി
നെയ്‌റോബി: ഓരോ റണ്‍മല ഉയർത്തുമ്പോഴും ഇത് മറികടക്കാന്‍ ആർക്ക് സാധിക്കുമെന്ന ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങളാണ് ദിനം പ്രതി ക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തില്‍ തീര്‍ന്ന് ഇല്ലാതാവുന്നത്. ഇന്ന് റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സിംബാബ്‌വെ. നേതൃത്വം നല്‍കിയിരിക്കുന്നത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ അത്യുഗ്രന്‍…
പ്രിയങ്ക ഗാന്ധി വയനാട്ടില്‍ പര്യടനം ആരംഭിച്ചു; കൂടെ സോണിയയും റോബര്‍ട്ട് വാധ്‌രയും, നാളെ പത്രിക സമര്‍പ്പിക്കും.
രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെയെത്തും. വയനാട്: വയനാട്ടില്‍ നടക്കുന്ന ലോക്‌സഭ ഉപതെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. അടുത്ത പത്ത് ദിവസത്തെ പര്യടനത്തിനായി പ്രിയങ്ക വയനാട്ടിലുണ്ടാവും. കൂടെ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയും അനുഗമിക്കും. മൈസൂരില്‍…
മദ്‌റസകള്‍ അടച്ചു പൂട്ടാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മദ്‌റസകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലവകാശന്‍ കമ്മീഷന്‍റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു വിധിപ്രസ്താവം ഉണ്ടാവുന്നത് വരെ ഈ ഉത്തരവ് നടപ്പില്‍ വരുത്തരുതെന്നും കോടതി പറഞ്ഞു. ഇതോടൊപ്പം മദ്‌റസകളില്‍ പഠിക്കുന്ന മുസ്ലിം…
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് യു.എ.ഇ; യൂറോപ്യന്‍ വിസ-ടൂറിസ്റ്റ് വിസയുള്ളവർക്കാണ് പുതിയ ആനുകൂല്യം.
യു എ ഇ: കൂടുതല്‍ ഇന്ത്യക്കാരെ രാജ്യത്ത് അടുപ്പിക്കുന്നതിനും രാജ്യത്തെ ബിസിനസ്സ് സൂചിക വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് യു.എ.ഇ. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്കും യു. കെയിലേക്കുമുള്ള ടൂറിസ്റ്റ്-റെസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം നേടാനാവുക. വ്യാഴാഴ്ച്ചയാണ് ഫെഡറല്‍ അതോറിറ്റി…
യഹ്യ സിന്‍വാറിന്‍റെ കൊലപാതകത്തിന് ഹിസ്ബുല്ലയുടെ പ്രതികരണം; നെതന്യാഹുവിന്‍റെ വസതിക്ക് മുന്നില്‍ ഡ്രോണ്‍ ആക്രമണം.
വസതിയില്‍ നെതന്യാഹുവും കുടുംബവും ഉണ്ടായിരുന്നില്ല.ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജറുസലം: ഹമാസ് തലവന്‍ യഹ്യാ സിന്‍വാറിന്‍റെ കൊലപാതക സ്ഥിരീകരണം വന്നയുടനെ ഇസ്രയേലില്‍ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത അക്രമണം. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വസതിക്ക് മുന്നിലാണ് ഡ്രോണ്‍ ആക്രമണം നടന്നിരിക്കുന്നത്. നെതന്യാഹുവും ഭാര്യയും വസതിയിലുണ്ടായിരുന്നില്ല. മറ്റു…
ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; വാര്‍ത്ത സ്ഥിരീകരിച്ചില്ലെന്ന് ഇസ്രയേല്‍, പ്രതികരിക്കാതെ ഹമാസ്
ജറുസലം: ഹമാസിന്‍റെ പുതിയ മേധാവി യഹ്യാ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ആര്‍മി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണത്തിനായി വാര്‍ത്ത പരിശോധിച്ച് വരുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ന് വൈകുന്നരം ഗാസ മുനമ്പില്‍ നടന്ന സൈനീക നടപടിയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് അതിലൊന്ന് ഹമാസ്…
‘സരിന്‍റേത് സി.പി.എം ഭാഷ്യം’ വി.ഡി. സതീശന്‍; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഉപതെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച സരിന്‍റെ പ്രാഥമിക അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്. പാർട്ടീ അച്ചടക്ക ലംഘനമാണ് സരിന്‍ നടത്തിയതെന്നും വിമര്‍ശനം പാര്‍ട്ടിക്കകത്ത് ഉന്നയിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സരിനെ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി.…
നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി; പി. പി. ദിവ്യക്കെതിരെ കേസെടുത്തേക്കും.
ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമിയെന്ന് അന്‍വര്‍ എം.എല്‍.എ. കോഴിക്കോട/പാലക്കാട്: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി നല്‍കി ജന്മനാട്. കണ്ണൂരില്‍ നിന്ന് വിലാപയാത്രയായി വന്ന അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം പത്തനം തിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരും…
ഡോ. പി. സരിന്‍ പാലക്കാട്ട് ഇടതു സ്വതന്ത്രന്‍? സി. പി. എം. ഔദ്യോഗിക പ്രഖ്യാപനം നാളെ
പാലക്കാട്: അന്‍വര്‍ ഷോക്കില്‍ തളര്‍ന്ന സി പി എമ്മിന് പാലക്കാട്ട് തുറുപ്പു ചീട്ടായി ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഉടനെയായിരുന്നു സരിന്‍ ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിനെ ചോദ്യം ചെയ്തത്. നേതൃത്വം നിലപാട് മാറ്റിയില്ലെങ്കില്‍ വലിയ…