ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സ്ഥാനമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ കേസിന് ഇന്ന് സുപ്രീം കോടതയില്‍ വാദം തുടങ്ങി. വഖഫ് ബില്ലില്‍ അദ്ദേഹം അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മേല്‍ പറയപ്പെട്ട ബില്ലില്‍ വ്യക്തമായ കാരണമുണ്ടെങ്കില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറാണെന്ന് അദ്ദേഹം നേതൃത്വം നല്‍കുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇവിടെ പറയപ്പെട്ട കേസിനും ഭരണഘടന സാധുതയുണ്ടെന്ന ധാരണയുള്ളതിനാല്‍ എതിര്‍ക്കാന്‍ പറ്റുന്ന വ്യക്തമായ കാരണങ്ങള്‍ അനിവാര്യമാണ്. അത് സാധൂകരിക്കുന്ന പക്ഷം വിധിക്ക് സ്റ്റേ നല്‍കാന്‍ സാധിക്കുന്നതാണ്.
വഖഫ് ബില്ലിലെ നിയമ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഒരു സമുദായത്തിന് പരിഹരിക്കാന്‍ സാധ്യമല്ലാത്ത നഷ്ടമുണ്ടാകുമെന്നും പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമായ കാരണമാണ് ഈ ബില്ല് നിലനില്‍ക്കില്ലെന്ന വാദത്തിനുള്ളതെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വ്യക്തമാക്കി. മതാകര്യത്തില്‍ സർക്കാരിന്‍റെ കടന്നു കയറ്റവും കൂടിയാണ് ഈ ബില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഭരണഘടനാ വിരുദ്ധമാണ്.
സമയ പരിമിതി മൂലം ഇന്ന് മുഴുവന്‍ വാദവും കേള്‍ക്കാന്‍ സാധിച്ചില്ല. നാളെ വീണ്ടും വാദം തുടരും. മുന്‍ ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ബെഞ്ചിന്‍റെ ആവശ്യം പോലെ മൂന്ന് വിഷയങ്ങളില്‍ പരിമിതപ്പെടുത്തിയ വാദം കേള്‍ക്കണമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യമുന്നയിച്ചു. അതിനെ ശക്തമായ രീതിയില്‍ കപില്‍ സിബലും കൂടെ സമസ്തക്ക് വേണ്ടി ഹാജരായ മനു സിങ് വിയും എതിര്‍ത്തു.
കപില്‍ സിബലിനൊപ്പം സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി, രാജീവ് ധവാന്‍, ഹുസേഫ അഹമ്മദി, സി യു സിങ് തുടങ്ങിയ അഭിഭാഷകരും വാദത്തില്‍ കൂടെയുണ്ടായിരുന്നു.