ഒരു ദയയും കാട്ടില്ലെന്ന് ആയത്തുല്ല ഖാംനേയി.
യുഎസിനെ തൊട്ടാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കും: ഡോണള്‍ഡ് ട്രംപ്.
അമേരിക്കയോടൊപ്പമുള്ള ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറി.
ടെല്‍അവീവ്/ടെഹ്‌റാന്‍: ലോകം ഏറെ ഭയത്തോടെ നോക്കി നല്‍ക്കുന്ന ഇറാന്‍-ഇസ്രയേല്‍ യുദ്ധം ശക്തമായി തുടരുന്നു. ഇരു ഭാഗത്തും ശക്തമായ പ്രത്യാഘാതങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ സംഭവിച്ചത്. ഇന്നലെ മാത്രം ഇറാന്‍റെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ബുഷഹര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. തീ പടരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തിന് തിരിച്ചടിയായി 100 കണക്കിന് ബലിസ്റ്റിക്ക് മിസൈലുകളാണ് ഇന്നലെ രാത്രി മാത്രം ഇറാന്‍ വിക്ഷേപിച്ചത്. അതില്‍ ഇസ്രയേലിന്‍റെ ഹൈഫ ബേയിലെ എണ്ണശുദ്ധീകരണ ശാലയും ആക്രമിക്കപ്പെട്ടു. ഇതിന്‍റെ ചിത്രം അല്‍ജസീറ പങ്കുവെച്ചിരുന്നു.
ഇന്നലെ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നേരത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് ശക്തമായ ആളപായം ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇസ്രയേലിന്‍റെ പ്രശസ്തമായ പ്രതിരോധ സംവിധാം അയണ്‍ ഡോമിനെ ഭേദിച്ചാണ് മിസൈലുകള്‍ ടെല്‍അവീവിലും ജെറൂസലേമിലും ഹൈഫേയിലും പതിച്ചത്. മിന്നലാക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിന്‍റെ മൂന്ന് എഫ് -35 പോർ വിമാനങ്ങളും ഇറാന്‍ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്.
ഒരു ദയയും ഇസ്രയേലിനോട് കാട്ടില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആത്തുല്ല ഖാംനേയി ആവർത്തിച്ച് പറഞ്ഞു. അതേ സമയം ഇറാഖ് വ്യോമ പാത ഉപയോഗിച്ചുള്ള ഇസ്രയേലിന്‍റെ ആക്രമണം തടയണമെന്ന് ഇറാഖ് പ്രസിഡണ്ട് അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതില്‍ യുഎസ് പ്രസിഡണ്ട് ഒന്നും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ ആക്രമിച്ചാല്‍ ഇതുവരെ നിങ്ങള്‍ കാണാത്ത പ്രത്യാക്രമണമായിരിക്കും നല്‍കുക. ഇറാനില്‍ നടന്ന ആദ്യ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതുമാണ്.
യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ പലതും വ്യത്യസ്ഥ എയര്‍ലൈനുകള്‍ റദ്ദാക്കിയിട്ടുണ്ട്.