തിരുവനന്തപുരം: കേരളത്തില്‍ താപനില 40 കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 12 ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താപനില അധികരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്. മുതിര്‍ന്നവരും കുട്ടികളും അതീവ സൂക്ഷമതയിലുണ്ടാവണമെന്നും അധികൃതര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലാണ് 40 കടന്നേക്കുമെന്ന മുന്നറിയിപ്പുള്ളത്. ബാക്കിയുള്ള 11 ജില്ലകളില്‍ 37-39 താപനിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും പുറത്ത് ഫിസിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അംഗന്‍വാടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെുടക്കാമെന്നും കുട്ടികളെ പുറത്തിറക്കാതെ സൂക്ഷിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഒഴിച്ച് കൂടാനാവാത്ത പരീക്ഷകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കുക. അതും ചൂടിനെ നിയന്ത്രിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ശേഷം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാടിന് പുറമെ കൊല്ലത്ത് 39 ഡിഗ്രിയാണ് താപനില ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രിയും ഉയര്‍ന്നേക്കും. ഈ മാസം 24 വരെയാണ് കനത്ത ചൂട് പ്രതീക്ഷിക്കപ്പെടുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്
ശക്തമായ ചൂടുള്ള സമയത്ത് പ്രത്യകമായി ശ്രദ്ധേക്കേണ്ട ചില കാര്യങ്ങള്‍
– കുട്ടികളെയും പ്രായമായവരും 11 മുതല്‍ 3 മണിവരെ നേരിട്ട് ചൂട് കൊള്ളുന്ന സാഹചര്യം ഒഴിവാക്കുക
– ദാഹമില്ലെങ്കിലും വെള്ളം അധികമായി കുടിക്കുക, നിര്‍ലജ്ജീകരണം ഒഴിവാകാന്‍ സഹായിച്ചേക്കും.
-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ള സൗകര്യം ഉറപ്പ് വരുത്തുക
– കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോവാതിരിക്കുക.
– കാലാവസ്ഥ വുകുപ്പിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ സൂക്ഷമതയോടെ പാലിക്കുക.
-അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ വിശ്രമവും വൈദ്യസഹായവും തേടുക.