ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കാനിരിക്കെ അനിശ്ചിതത്വത്തിന്‍റെ നടുവിലാണ് ഇറാന്‍-അമേരിക്ക സമാധാന ശ്രമം. തങ്ങളുടെ ഡീലുമായി മുന്നോട്ട് പോയില്ലെങ്കില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ഭീഷണിയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന തീരുമാനത്തിലുറച്ചിരിക്കുകായണ് ഇറാന്‍. ആക്രമണം വന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും പറഞ്ഞു.
ഇസ്ലാമാബാദില്‍ ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് നാടകീയ രംഗങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചത്. അമേരിക്കയെ പ്രതിനിധീകരിച്ച് വരുന്ന വാന്‍സും സംഘവും ഇപ്പോഴും യുഎസില്‍ തന്നെ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെ ഉപരോധം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്നും പ്രതിനിധികളെ അയക്കില്ലെന്നുമാണ് ഇറാന്‍റെ നിലപാട്. തങ്ങളുടെ കപ്പല്‍ പിടിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിലൂടെ തന്നെ അമേരിക്ക വെടനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തയിരിക്കുന്ന എന്ന ആക്ഷേപവും ഇറാന്‍ ഉന്നയിച്ചിട്ടുണ്ട്.
അതേ സമയം മധ്യസ്ഥ ശ്രമം നടത്തുന്ന പാക്കിസ്ഥാന്‍ ഇരു രാജ്യങ്ങളെയും അനുനയിപ്പിക്കാനുളള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളില്‍ നിന്നുള്ള വാഗ്ദാനങ്ങളും കൈമാറിയിട്ടുണ്ട്. ഇസ്ലാമാബാദില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത്. എത്രത്തോളം പാക്കിസ്ഥാന്‍റെ ഇടപെടലുകള്‍ ഫലം കാണുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.