ടെഹ്‌റാന്‍: ട്രംപിന്‍റെ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചിരിക്കുകായണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി. ‘കീഴടങ്ങാന്‍ പറഞ്ഞത് ബുദ്ധി ശൂന്യമായ വാചകമാണെന്നും ഇറാന്‍റെ പാരമ്പര്യമറിയുന്നവരാരും ഞങ്ങളോട് കീഴടങ്ങാന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്റ്റേറ്റ് ചാനലിലൂടെ ഇറാന്‍ ജനതയെ അദ്ദേഹം അഭിസംബോധനം ചെയ്തതായി തസ്‌നീം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഇത് ഞങ്ങളായി തുടങ്ങി വെച്ചതല്ല, നിര്‍ബന്ധിതരായി ഇറങ്ങിയതാണ്. അത് കൊണ്ട് പിന്‍മാറില്ലെന്നും ഇതില്‍ മൂന്നാമതൊരു രാജ്യം ഇടപെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇടപെട്ടാല്‍ പരിഹാരമില്ലാത്ത രൂപത്തില്‍ തിരച്ചടി നല്‍കുമെന്നും അത് അവരുടെ നാശത്തിലേക്കുള്ള പോക്കാണെന്നും’ അദ്ദേഹം തന്‍റെ സംസാരത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം യുദ്ധത്തിന്‍റെ ആറാം ദിവസവും യാതൊരു സംയമനവുമില്ലാതെ സംഘട്ടനം തുടരുന്നു. ഇന്നലെ രാത്രി ഹൈപ്പര്‍ സോണിക് മിസൈല്‍ വര്‍ഷിച്ചായിരുന്നു ഇസ്രയേലിന് പ്രഹരമേല്‍പ്പിച്ചത്. ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം അയേണ്‍ ഡോമിന് പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത രൂപത്തിലായിരുന്നു ആക്രമണം. തിരിച്ചും ഇറാന്‍റെ ടെലിവിഷന്‍ ചാനല്‍ കെട്ടിടത്തിലേക്ക് വാര്‍ത്ത വായിക്കുന്നതിനിടയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അവതാരക സഹര്‍ ഇമാമി ഭയത്തിലോടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ മണിക്കൂറുകള്‍ക്കുള്ളതില്‍ പ്രശ്‌നം പരിഹരിച്ച് ചാനല്‍ അവതാരക സഹര്‍ ഇമാമി തന്‍റെ അവതരണം തുടര്‍ന്നതും സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നു.
യുദ്ധാടിസ്ഥാനത്തില്‍ പശ്ചിമേഷ്യയുടെ നിലിവിലെ അവസ്ഥകള്‍ വിലയിരുത്താനും ഇറാന് തങ്ങളുടെ പിന്തുണ അറിയിക്കാനും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസസ്‌കിയുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ടെലിഫോണിലൂടെ സംസാരിച്ചു. സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിലും മിഡില്‍ ഈസ്റ്റിലെ സമാധാനം പുനര്‍സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍ സ്‌റ്റേ കാരണം വന്ന പിഴ മുഴുവനായും യുഎഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു.