നിലമ്പൂര്‍: പിവി അന്‍വര്‍ എം എല്‍ എ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ നിലമ്പൂര്‍ നിയമസഭ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം നേരിയ തോതില്‍ വര്‍ദ്ധനവുണ്ടായതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇന്ന് 73.35 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഇവിടെ 73.26 ശതമാനം മാത്മാരമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം 2024ല്‍ നടന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിലും 61.46% മാത്രമായിരുന്നു ഇവിടെ പോളിങ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ എം എല്‍ പി വി അന്‍വര്‍ തുടങ്ങിയവരുള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.
കേരളം ഏറെ ഉറ്റുനോക്കുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫും മുസ്ലിം ലീഗും. ജൂണ്‍ 23 തിങ്കളാഴ്ച്ചയാണ് വോട്ടെണ്ണല്‍. വോട്ടിങ് രേഖപ്പെടുത്താനായി മുന്‍ എംഎല്‍എ പിവി അന്‍വറും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും പോളിങ് ബൂത്തില്‍ ഒന്നിച്ചുണ്ടായിരുന്നുവെങ്കിലും ഒരുമിച്ച് മാധ്യമങ്ങളെ കാണാന്‍ വിസമ്മതിച്ചു. ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത വിമര്‍ശനത്തോടെയാണ് അന്‍വര്‍ അവിടം വിട്ടത്.