ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീര്‍ ചുമതലയേറ്റു. ബി സി സി ഐ പ്രസിഡണ്ട് ജൈ ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗൗതം ഗംഭീറിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ സന്ദേശമാണ് എക്സില്‍ വന്നത്. ജൂലൈ 27ന് ആരംഭിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ക്രിക്കറ്റ് മത്സരമാവും ഗംഭീറിന്‍റെ മുന്നിലെ ആദ്യ പരീക്ഷണം.
അന്താരാഷ്ട്ര രാജ്യത്തിന്‍റെ കോച്ചായുള്ള പരിചയ സമ്പത്തില്ലെങ്കിലും ഐ പി എല്ലില്‍ രണ്ട് ടീമിന്‍റെ മെന്‍ററായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്‌നോ സൂപ്പര്‍ ജയന്റിന്‍റെയും കൊല്‍ക്കത്താ നൈറ്റ് റൈഡേര്‍സിന്‍റെയും മെന്‍ററായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന് കീഴില്‍ 2024 ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ചൂടുകയും ചെയ്തു.
42കാരനായ ഗംഭീര്‍ രാജ്യത്തിന് വേണ്ടി 242 രാജ്യാന്തര മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രണ്ട് ലോകകപ്പ് വിജയത്തിലും അദ്ദേഹം പങ്കാളിയായി. 2007ലെ ട്വന്‍റി വേള്‍ഡ് കപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.