അമേരിക്ക: അമേരിക്ക പ്രസിഡന്‍ഷ്യന്‍ തെരെഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഇരു പാര്‍ട്ടികളും പലവിധ വൈദഗ്ധ്യമുപയോഗിച്ചാണ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ഡൊണാല്‍ഡ് ട്രംപിന്റെ കീഴില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പല നഗരങ്ങളിലായി വ്യത്യസ്ഥ റാലികളെ അഭിസംബോധനം ചെയ്യുന്നുണ്ട്.
ലോകം ഏറെ ചര്‍ച്ച ചെയ്തത് ഇന്നലെ പെന്‍സല്‍ വാനിയയില്‍ നടന്ന തെരെഞ്ഞെുപ്പ് പ്രചരണ റാലിക്കിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ടൊണാള്‍ഡ് ട്രംപിന് വെടിയേറ്റതാണ്. വെടിയുതര്‍ത്തി പതിനേഴുകാരനായ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ തന്നെ വധിച്ചിരുന്നു. ഇയാളുടെ അക്രമത്തിന് പിന്നിലെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയാണ് അമേരിക്കയുടെ അന്വേഷണ വിഭാഗമായ എഫ് ബി ഐ.
പരുക്ക് ചെവിക്കായതിനാല്‍ തീവ്ര പരിക്കുകളില്ലാതെ ട്രംപ് രക്ഷപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ താരപരിവേഷം കൂടി. സഹതാപ തരംഗം അമേരിക്കയില്‍ ആഞ്ഞടിക്കുന്നത് തെരെഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനും സാധ്യതയുണ്ട്. ഈ അവസരം മുതലെടുത്ത് തീവ്ര പ്രസംഗങ്ങളും നയ നിലപാടുകളും മയപ്പെടുത്തിയുള്ള പ്രസംഗങ്ങളും അവതരണങ്ങളുമാണ് പുതിയ തെരെഞ്ഞെുപ്പ് റാലിയില്‍ നടത്തുന്നത്. ട്രംപിനേറ്റ വെടിവെപ്പ് ആഗോള ഓഹരി സൂചിക മാറ്റിമറിച്ചിട്ടുണ്ട്. അയാളുടെ വിജയസാധ്യതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.