അബൂദാബിയില്‍ 460 സ്‌കൂളുകളില്‍ അഡക്ക് പരിശോധന നടത്തി
ദുബായ്: ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച്ചയോടു കൂടെയായിരുന്നു യുഎഇയിലെ മുഴുവന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയത്. ചില സ്‌കൂളുകള്‍ തിങ്കളാഴ്ച്ച മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎ ഓഫീസ് സന്ദര്‍ശിക്കുകയും അധികൃതരുമായി സുരക്ഷയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം ദുബായ് സ്‌കൂള്‍ കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു
വളരെ വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടെ മാത്രമാണ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കായിരിക്കും ആദ്യ മുന്‍ഗണന. വളരെ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കെഎച്ച്ഡിഎ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെ സുരക്ഷാ സ്ഥാനങ്ങള്‍ പരിചയപ്പെടുത്തുക.
ആക്രമണ സമയത്ത് ജാഗ്രതയോടെ പെരുമാറാനുള്ള പരിശീലനം നല്‍കുക.
രക്ഷിതാകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തണം.
ബസ്സ് യാത്രയില്‍ അലേര്‍ട്ട് വന്നാല്‍ സുരക്ഷിത സ്ഥാനത്ത് അഭയം തേടുക.
അദ്ധ്യാപന സമയത്താണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധൈര്യം പകരുകയും സുരക്ഷ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യുക.
സുരക്ഷയില്‍ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അബൂദാബിയില്‍ രണ്ട് ദിവസമായി 480 സ്‌കൂളുകള്‍ അഡക്ക് പരിശോധന നടത്തിയിട്ടുണ്ട്.
ദുബായ് കൗണ്‍സിലില്‍ തെരെഞ്ഞെടുക്കപ്പെട്ട പതിനാറ് സ്‌കൂളുകളില്‍ നിന്നുള്ള 16 വിദ്യാര്‍ത്ഥികളാണുള്ളത്. ഇവര്‍ ദുബായിലെ 4 ലക്ഷം വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി സേവനമനുഷ്ടിക്കും. 90 പ്രൈവറ്റ് സ്‌കൂളുകളില്‍ നിന്ന് 40 പേരായിരുന്നു ആദ്യം തെരെഞ്ഞൈടുക്കപ്പെട്ടത്. ഇവരില്‍ നിന്നും ഫൈനല്‍ ഇന്‍റർവ്യൂയില്‍ തെരെഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പോടെ ഇതില്‍ സ്ഥാനം നേടിയത്. ശൈഖ് ഹംദാന്‍ ഈ വിദ്യാര്‍ത്ഥികളുമായും ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.