ചെന്നൈ: ബിജെപി മുന്‍ അദ്ധ്യക്ഷന്‍ അണ്ണാമലൈ പാർട്ടി വിട്ട് ആരംഭിച്ച വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം അംഗത്തമെടുത്തത് ഏഴ് ലക്ഷം പേർ. തമിഴന്മാർക്ക് വേണ്ടി നിലകൊള്ളാനും യഥാർത്ഥ രാഷ്ട്രീയം പഠിപ്പിക്കാനുമാണ് അണ്ണാമലൈയുടെ തീരുമാനം. അതിന് വേണ്ടായാണ് വി ദ് ലീഡേഴ്സ് പ്രസ്ഥാനം ആരംഭിച്ചതും. വെള്ളിയാഴ്ച്ചയായിരുന്നു അദ്ദേഹം ഔദ്യോഗികമായി ബിജെപി പാർട്ടി അംഗത്വം രാജിവെച്ച് പടിയിറങ്ങിയത്. ബിജെപി ദേശീയ നേതാക്കളായ അമിത് ഷാ, നിതിന്‍ നവീന്‍, ബിഎല്‍ സന്തോഷ് എന്നിവരോടുമായുള്ല കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
നിലവില്‍ 7.65 ലക്ഷം സന്നദ്ധ പ്രവർത്തകർ പാർട്ടിയില്‍ അംഗത്വമെടുത്ത് കഴിഞ്ഞു. 50ലധികം പ്രാദേശിക നേതാക്കളും ചേർന്നിട്ടുണ്ട്. പ്രസ്ഥാനത്തില്‍ മുഖ്യ സന്നദ്ധ പ്രവർത്തകന്‍ എന്ന രൂപത്തിലാണ് അദ്ദേഹം സ്വന്തത്തെ പരിചയപ്പെടുത്തുന്നത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള എപിജെ അബ്ദുല്‍ കലാം സെന്‍റർ ഫോർ എത്തിക്സ് ആന്‍ഡ് പൊളിറ്റിക്സ് ഈ പാർട്ടിക്ക് കീഴിലായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ തന്‍റെ ജോലി രാജിവെച്ച് 2020ലാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളർച്ച. ഉടനെ തന്നെ അദ്ദേഹത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടാക്കി. അടുത്ത വർഷം അണ്ണാമലൈ ബിജെപിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കുമെത്തി. 2025 മുതലാണ് ബിജെപിയുമായി അദ്ദേഹം അകലുന്നത്. തെരെഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആശയക്കാരനായിരുന്നു അദ്ദേഹം.
പാർട്ടി വിട്ടതിന് പിന്നാലെ എക്സിലെ അദ്ദേഹം തന്‍റെ ബയോയും തിരുത്തി. ‘നല്ല രാഷ്ട്രീം തേടുന്ന സാധാരണക്കാരന്‍ എന്നാണ് അദ്ദേഹം നല്‍കിയ പുതിയ ബയോ. എപിജെ അബ്ദുല്‍ കലാമിന്‍റെ പേരില്‍ തുടങ്ങുന്ന സെന്‍റർ പ്രവർത്തിക്കുന്നത് തന്നെ രാഷ്ട്രീം പഠിപ്പിക്കാന്‍ വേണ്ടിയാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ തമിഴക രാഷ്ട്രീയത്തില്‍ ഡിഎംകെ, ടിവികെ, അണ്ണാഡിഎംകെ മുന്നണികള്‍ക്ക് പുറമെ അണ്ണാമലൈയുടെ ടീമും രംഗത്തുണ്ടാവുമെന്നാണ് പ്രതക്ഷിക്കപ്പെടുന്നത്.