തിരുവനന്തപുരം: ഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവ്. അധിക വകുപ്പിലേക്കും പുതിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എന്‍ പ്രശാന്തിന്‍റെയും ബി അശോകന്‍റെയും തിരിച്ച് വരവാണ് ഏറ്റവും ശ്രദ്ധേയം. ഇരുവരേയും ഉന്നത പോസ്റ്റിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനേയും കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായ് എന്‍ പ്രശാന്തിനേയും നിയമിച്ചു. ഇതിന് പുറമെ യുവജന കാര്യം, മൃഗശാല, മ്യൂസിയും വകുപ്പുകളുടെ അധിക ചുമതലയും കൂടി പ്രശാന്തിനുണ്ടാവും. അഡീഷണല്‍ സെക്രട്ടറി ബിശ്വനാഥ സിന്‍ഹയ്ക്കും അധിക ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. കയര്‍ വികസന വകുപ്പിന്‍റെയും ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെയും ചമതലയാണ് കൂടെ. മറ്റു പ്രധാന മാറ്റങ്ങള്‍
ദിവ്യ എസ് അയ്യര്‍: തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍
അദീല അബ്ദുല്ല: പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി
സീറാം സാംബശിവ റാവു: ഐടി വകുപ്പ് അധിക ചുമതല
ഷാനവാസ് എസ്: തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി
ഡി സജിത് ബാബു: പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതല
കെ ആര്‍ ജ്യോതിലാല്‍: പ്ലാനിങ് ബോര്‍ഡിന്‍റെ അധിക ചുമതല
മിന്‍ഹാജ് ആലം: കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി
രാജു നാരായണ സ്വാമി: സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി
ടിവി അനുപമ: ഗതാഗത സെക്രട്ടറി
ഷാര്‍മിള മേരി ജോസഫ്: ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടരി
രത്തന്‍ യു ഖേല്‍ക്കര്‍: തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല
കെ ബിജു: വനം വകുപ്പ് സെക്രട്ടറി
എം ജി രാജമാണിക്യം: കെസ്ഇബി ചെയര്‍മാന്‍
കെ ജീവന്‍ ബാബു: റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി
എസ് സുഹാസ്: ജല വിഭവ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി
നിയമനം നല്‍കപ്പെട്ട പുതിയ ഉദ്യോഗസ്ഥര്‍ അവരുടെ തസ്ഥികകളില്‍ ഉടന്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.