അമേരിക്ക/ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ പുരോഗിക്കുന്നതിനിടെയാണ് വീണ്ടും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇരു ഭാഗത്ത് നിന്നുമുണ്ടായത്. അമേരിക്കയുടെ ഏറ്റവും വില കൂടിയ സൈനിക ഹെലികോപ്റ്റര്‍ അപ്പാച്ചെ ഹൊര്‍മുസിന്‍റെ അടുത്ത് വെച്ച് ഇറാന്‍ വെടിവെച്ചിട്ടതാണ് പുതിയ പ്രകോപനത്തിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചത്. തകര്‍ത്ത ഹെലികോപ്റ്ററില്‍ നിന്ന് ഡ്രോണിന്‍റെ സഹായത്തോടെ സൈനിക ഉദ്യോഗസ്ഥരെ അമേരിക്ക രക്ഷപ്പെടുത്തിയിരുന്നു. ആക്രമിച്ചത് ഇറാനാണെന്ന് ഉറപ്പിച്ചതോടെ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്ക വ്യകത്മാക്കി. ഇന്നലെ രാത്രി മുതല്‍ ഇറാന്‍റെ പല സ്ഥലങ്ങളിലും അമേരിക്കയുടെ ആക്രമണം നടന്നു. ഖഷേം ദ്വീപിനെയും അമേരിക്ക ആക്രമിച്ചു. ഇന്നും ശക്തമായ രീതിയില്‍ ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
അമേരിക്ക ഹൊര്‍മുസ് തീരം വീട്ട പോയാല്‍ തീരുന്ന പ്രശ്‌നമേയുള്ളവെന്നായിരുന്നു ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞത്. ആക്രമിച്ചാല്‍ ശക്തമായ രീതിയില്‍ പശ്ചിമേഷ്യയിലുള്ള മുഴുവന്‍ യുഎസ് സൈനിക താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ പറഞ്ഞു. അമേരിക്കയുടെ ആക്രമണം വന്നടയുടനെ തന്നെ ബഹറൈനിലും ജോര്‍ദ്ദാനിലും ഇറാന്‍റെ ആക്രമണം നടന്നു. ജോര്‍ദ്ദാന്‍ ഇറാന്‍റെ അഞ്ച് ഡ്രോണുകള്‍ ഷൂട്ട് ചെയ്തു തകര്‍ത്തു. ബഹറൈന്‍ മിസൈല്‍ ആക്രമണങ്ങള്‍ വിജയകരമായി പ്രതിരോധിച്ചു. അവശിഷ്ടങ്ങള്‍ വീണ് എവിടെയും പരിക്കോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹറൈനിലും കുവൈത്തിലും ജോർദ്ദാനിലും നടന്ന അക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു ഇസ്രേയിലിന് നേരെ ഇറാന്‍റെ ആക്രമണം നടന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ലെബനാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാതത്തലത്തിലാണ് ഇറാന്‍ ആക്രമിച്ചത്. അമേരിക്കയുമായി നടത്തുന്ന ചര്‍ച്ചയിലെ പ്രധാന പോയിന്‍റുകളില്‍ ഒന്നും കൂടിയാണ് ലെബനാനില്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തണമെന്ന്. പക്ഷേ ഒരു നിലക്കും ഇത് ഇസ്രയേല്‍ പാലിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് നേരിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് അറിയിച്ചതുമാണ്.
രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും വീണ്ടും യുദ്ധ മുഖത്തേക്ക് പോവുമെന്ന് സംശയിച്ചപ്പോഴാണ് സംയമനം പാലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് തന്നെ നേരിട്ട് ഇടപെട്ട് പറഞ്ഞത്. പക്ഷേ ഇരു ഭാഗത്ത് സംയമനം നടക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് പറഞ്ഞയാള്‍ തന്നെ ആക്രമണത്തിന് ഉത്തരവിടുന്നത്.