കൊച്ചി: സിനിമയെ വെല്ലുന്ന രക്ഷപ്പെടലിനൊടുവില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായി. മയക്കുമരുന്നു കേസിലാണ് ഷൈനിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗൂഡാലോചനയും തെളിവ് നശിപ്പിക്കല്‍ വകുപ്പുകളും കൂടി ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ്.
ഇന്ന് രാവിലെ പത്ത് മണിക്ക് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഷൈന്‍ ഹാജരാവുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു പോലീസ് റൈഡില്‍ നിന്ന് സിനിമയെ വെല്ലുന്ന രൂപത്തില്‍ ഷൈന്‍ രക്ഷപ്പെട്ടത്. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്യലിനൊടുവിലാണ് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്ക് മരുന്നു ഉപയോഗവും ലഹരി മരുന്നു ഇടപാടുകാരന്‍ സമീറിനെ അറിയാമെന്നും ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. സിനിമയില്‍ അസിസ്റ്റന്‍ഡുമാരാണ് ലഹരി എത്തിച്ചു നല്‍കുന്നതെന്നും മൊഴിനല്‍കിയിട്ടുണ്ട്.
വിന്‍സിയുടേത് വ്യക്തി വിരോധം മാത്രമാണെന്നും സിനിമാ സെറ്റിലെ എതിര്‍പ്പാണ് പരാതിക്ക് കാരണമെന്നും തന്‍റെ മൊഴിയില്‍ ഷൈന്‍ രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഷൈനിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ചാറ്റുകളഉം പണമിടപാടുകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. വ്യക്തമായ പല തെളിവുകളും ലഭിച്ചതായാണ് വിവരങ്ങള്‍.