മാലിദ്വീപ്: മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരത ഇനിയും കണ്ടു നടിക്കാനാവില്ലെന്നും ഇസ്‌റഈലിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നുവെന്നും ഇസ്‌റാഈല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടിക്ക് ശേഷം മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസുവിന്‍റെ ഓഫീസ് അവരുടെ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്‌റാഈല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശനം നിഷേധിക്കാനായി രാജ്യത്തിന്‍റെ കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി.
പാര്‍ലമെന്‍റില്‍ മുഴുവന്‍ എംപിമാരുടെയും ഐക്യ പിന്തുണയോടെയായിരുന്നു ബില്‍ പാസാക്കിയത്. ഇതടിസ്ഥാനത്തില്‍ ഇസ്‌റഈല്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇനി മാലിദ്വീപിലേക്ക് പ്രവേശന അനുമതിയുണ്ടാവുകയില്ല. ഇരട്ട പൗരത്വമുള്ളവര്‍ക്ക് രണ്ടാമത്തെ രാജ്യത്തിന്‍റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാം. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും ഇതിനെതിരെയുള്ള മാലിദ്വീപിന്‍റെ ശക്തമായ പ്രതിപകരണമാണിതെന്നും അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ക്കുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്‌റാഈലിന് മാത്രമാണെന്നും മാലിദ്വീപ് സര്‍ക്കാര്‍ അറയിച്ചു.
2024 ജൂണിലാണ് മാലിദ്വീപ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. പക്ഷേ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഒരു വര്‍ഷത്തിന് ശേഷമാണ് ബില്‍ പാസ്സാവുന്നതും നിയമം പ്രാബല്യത്തില്‍ വരുന്നതും. നീണ്ട 308 ദിവസത്തെ അവലോകനത്തിന് ശേഷമാണ് ബില്‍ പാസ്സാക്കിയിരിക്കുന്നത്. നിലവില്‍ ഇരു രാജ്യങ്ങളും ഒരു നയതന്ത്ര ബന്ധമില്ല. അത് കൊണ്ട് തന്നെ ഈ നടപടി ഇസ്‌റാഈലിന് വേണ്ട രീതിയില്‍ ബാധിക്കില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്,