തിരുവനന്തപുരം: കഴിഞ്ഞ 37 മണിക്കൂര്‍ കേരള പോലീസും അന്വേഷണ സംഘവും ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നിലായിരുന്നു. അസം സ്വദേശിനി തസ്മീത്തിനെ ഇന്നലെയായിരുന്നു കാണാതായത്. മാതാപിതാക്കളോട് വഴക്കിട്ട് ഇറങ്ങിപ്പോയ കുട്ടിയെ കാണ്‍മാനില്ലെന്ന പേരിലാണ് ഇന്നലെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്. കന്യാകുമാരിയില്‍ വെച്ച് ട്രയിന്‍ കയറിയതായി കണ്ടതടിസ്ഥാനത്തിലും ചെന്നയില്‍ കുട്ടി എത്തിയ സ്ഥിരീകരണമുണ്ടതിനാലും റെയില്‍വേ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് താംബരം എക്‌സ്പ്രസില്‍ വെച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കുട്ടിയെ കണ്ടെത്തിയത്. ബര്‍ത്തില്‍ കിടന്നുറകുയായിരുന്ന കുട്ടിയെ ഇവര്‍ തിരിച്ചറിയുകയായിരുന്നു.
പെണ്‍കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാത്തതിനാല്‍ നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ട്. പേടിക്കേണ്ടിതില്ലെന്നും കുട്ടി സുരക്ഷിതായാണെന്നും മലയാളം അസോസിയേഷന്‍ പ്രതിനിധി എന്‍ എം പിള്ള അറിയിച്ചു. നിലവില്‍ റെയില്‍ പോലീസിന്‍റെ പരിചരണത്തിലാണുള്ളത്. ആവശ്യമായ ചികിത്സ കഴിഞ്ഞാല്‍ കുട്ടിയെ കേരള പോലീസിന് കൈമാറും.
തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലൂടെ ചെന്നയിലെത്തിയിരുന്ന തസ്മീത്ത് അസമിലേക്ക് പോവാനായി ഗുവാഹത്തിയിലേക്കുള്ള ട്രയിന്‍ കയറിയതായിരുന്നു.