തിരുവനന്തപുരം: ഭർത്താവില്‍ നിന്ന് ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം സ്വീകരിക്കുന്നതോടെ കേരള ചരിത്രത്തിലെ പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തിന് ഒരു അപൂർവ്വ റെക്കോർഡ് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ശാരദാ മുരളീധരനെ അടുത്ത ചീഫ് സെക്രട്ടറിയായി മന്ത്രി സഭ തീരുമാനിച്ചത്. ഓഗസ്റ്റ് 31ന് ഡോ. വി. വേണു സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ശാരദ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പും കേരള ചരിത്രത്തില്‍ ദമ്പതികള്‍ ഈ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും നേരെ തുടർച്ചയായിരുന്നില്ല. വി രാമചന്ദ്രന്‍-പത്മ രാമചന്ദ്രന്‍, ബാബു ജേക്കബ്-ലിസി ജേക്കബ് എന്നിവരാണ് ഇതിന് മുമ്പ് ഈ സ്ഥാനം വഹിച്ച ദമ്പതികള്‍
ഡോ. വി വേണുവും ശാരദയും 1990 ഐ. എ. എസ്. ബാച്ചുകാരാണ്. ഇവരേക്കാളും സീനിയറായ ഉദ്യോഗസ്ഥനുണ്ടെങ്കിലും അദ്ദേഹം കേന്ദ്രത്തിലെ മറ്റൊരു തസ്ഥികയില്‍ ജോലി ചെയ്യുന്നതു കൊണ്ടും അവിടെ നിന്ന് തിരിച്ചു വരാന്‍ താത്പര്യമില്ലാത്തത് കൊണ്ടുമാണ് ഈ സ്ഥാനം നേരെ ശാരദയിലേക്ക് പോയത്, 2025 ഏപ്രില്‍ വരെയാണ് ശാരദയുടെ കാലാവധി.