കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേശ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് നോട്ടീസ് നല്‍കി. മകന്‍ ഷോണ്‍ ജോര്‍ജായിരുന്നു നോട്ടീസ് കൈപറ്റിയത്. വൈകാതെ അറസ്റ്റ് ചെയ്തേക്കും.
മുസ്ലിം വിരുദ്ധ പരാമര്‍ശനങ്ങള്‍ നടത്തിയെന്ന പരാതിയിലായിരുന്ന ഈരാജ്‌പേട്ട പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. തുടരെയുള്ള ഈ പരാമര്‍ശത്തിന് പിസി ജോര്‍ജിനെ രൂക്ഷമായ രീതിയിലാണ് കോടതി താക്കീത് ചെയ്തത്.
ഇതിന് മുമ്പും സമാനമായ രീതിയിലുള്ള കേസില്‍ ഇയാള്‍ പ്രതിയാണെന്നും 30 വര്‍ഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയക്കാരന്‍ പ്രകോപിതാനായി ഇത്തരം പ്രസ്താവനകള്‍ അസ്ഥാനത്ത് പ്രയോഗിക്കുന്നുവെങ്കില്‍ ഈ രാഷ്ട്രീയ വസ്ത്രം ധരിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. മത-വര്‍ണ്ണ-വര്‍ഗ്ഗ പേരില്‍ വിദ്വേഷം നടത്തുക, പരസ്പര സാഹോദര്യം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തുക, മറ്റു മതത്തെയും മതവിശ്വാസത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന ബോധപൂര്‍വ്വമുള്ള പ്രവൃത്തി തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന കുറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല ഹരജിക്കാരന്‍റെ മുമ്പത്തെ സമാനമായ കേസില്‍ ജാമ്യത്തില്‍ വിട്ട ഒരാഴ്ച്ചക്കുള്ളിലാണ് അടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും അതിനാല്‍ ഒരു നിലക്കും ഇയാള്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും കോടതി ആവര്‍ത്തിച്ച് പറഞ്ഞു. ലോകം മുഴുവനും കാണുന്ന ചാനല്‍ ചര്‍ച്ചയിലിരുന്നു അനാവശ്യ വാക്ക് പ്രയോഗങ്ങള്‍ നടത്തി അടുത്ത ദിവസം എഫ് ബി പോസ്റ്റില്‍ മാപ്പപേക്ഷിച്ചത് കൊണ്ട് എല്ലാവരും കാണാന്‍ സാധ്യതയില്ലെന്നും അത് നിസ്സാരമായി കാണാന്‍ കോടതിക്ക് പ്രയാസമുണ്ടെന്നും അതിന്‍റെ പേരില്‍ ഇയാള്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്നും കോടതി ഓര്‍മ്മപ്പെടുത്തി.
കേവലം മൂന്ന് വര്‍ഷം മാത്രം ലഭിക്കാവുന്ന തെറ്റാണിതെന്നും പ്രകോപനമുണ്ടായപ്പോള്‍ ചെയ്ത് പോയതാണെന്നും അടുത്ത ദിവസം തന്നെ തന്‍റെ ഭാഗത്ത് നിന്നും മാപ്പപേക്ഷിച്ചിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.പക്ഷേ ഹരജിക്കാരന്‍റെ ക്രിമിനല്‍ പശ്ചാത്തലം നിസ്സാരമായി കാണാനാവില്ലെന്നും സമുഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു.