ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 242 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടടത്തില്‍ 7.3 ഓവര്‍ ബാക്കി നില്‍ക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു. 100 റണ്‍സുമായി വിരാട് കോഹ്ലിയും നാല് പന്തില്‍ മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേലുമായിരുന്നു ഗ്രീസില്‍.
ഏവരും ആകാംശയോടെ കാത്തിരുന്ന മത്സരത്തില്‍ ആയാസത്തോടെയായിരുന്നു ഇന്ത്യയുടെ വിജയം. ഏറെ കാലത്തിന് ശേഷം കോഹ്ലിയുടെ സെഞ്ചുറിത്തിളക്കമാണ് ഇന്നത്തെ മത്സരത്തിലെ ആകര്‍ഷണീയ്യത. അവസാനം വരെ മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തിലായിരുന്നില്ല ആരാധകരുടെ ആകാശം മറിച്ച് കോഹ്ലിയുടെ സെഞ്ചുറിയിലായിരുന്നു. അവസാനം രണ്ടു റണ്‍സ് മാത്രം വേണ്ടിയിരുന്നു സമയത്ത് പന്ത് ബൗണ്ടറിയിലടിച്ചായിരുന്നു കോഹ്ലി തന്റെ 51ാം സെഞ്ചുറി കരസ്ഥമാക്കിയത്.
ടോസ് നേടി ആദ്യ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാനെ ഭേദപ്പെട്ട തുടക്കമായിരുന്നില്ല ഓപ്പണര്‍മാര്‍ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖും ബാബര്‍ അസമും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. പിന്നീട് റിസ് വാനും ശക്കീലും പിടിച്ച് നില്‍ക്കുകയായിരുന്നു. പക്ഷേ ഇരുവര്‍ക്കും സ്‌കോര്‍ബോര്‍ഡ് വേണ്ട വിധം ചലിപ്പിക്കാനായില്ല. 76 പന്തില്‍ 62 റണ്‍സുമായാണ് ശക്കീല്‍ മടങ്ങിയത്. വാലറ്റത്ത് ഖുശ്ദില്‍ ശാഹ് നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് സ്‌കോര്‍ 242ല്‍ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 3 വിക്കറ്റ് നേടി. ഹര്‍ദിക്ക് പാണ്ഡ്യ രണ്ടു വിക്കറ്റും ഹര്‍ശിദ് റാണ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒരു വിക്കറ്റും സ്വന്തമാക്കി
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് രോഹിത്-ശുഭ്മാന്‍ ഗില്‍ നല്‍കിയതങ്കിലും ഇരുവര്‍ക്കും ഫിഫ്റ്റി പൂര്‍ത്തിയാക്കിയില്ല. മൂന്നാം വിക്കറ്റില്‍ ചേര്‍ന്ന കോഹ്ലി- ശ്രേയസ്സ് അയ്യര്‍ സംഖ്യമാണ് ഇന്ത്യയെ പെട്ടെന്ന വിജയത്തിലേക്ക് നയിച്ചത്. 67 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമായി 56 റണ്‍സുമായാണ് ശ്രേയസ്സ് കളം വിട്ടത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ വിജയത്തിനടുത്തെത്തിയിരുന്നു. 111 പന്തില്‍ 7 ഫോറോടു കൂടെയായിരുന്നു വിരാടിന്റെ സെഞ്ചുറി. പാക്കിസ്ഥാന് വേണ്ടി ശാഹിന്‍ അഫ്രിദി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇതോടെ രണ്ട് മത്സരത്തിലെ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ട് പരാജയത്തോടെ പാക്കിസ്ഥാന്‍ നലാം സ്ഥാനത്തും. അടുത്ത ഇന്ത്യയുടെ മത്സരം ന്യൂസിലന്‍ഡിനെതിരെ മര്‍ച്ച് രണ്ടിന് യുഎഇയില്‍ വെച്ച് നടക്കും.