പാരിസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടി. സ്‌പെയിനിനെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. 1980 കാലത്തിന് ശേഷം തുടര്‍ച്ചയായ രണ്ട് വെങ്കല മെഡല്‍ നേട്ടം ഇതാദ്യമാണ്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മലയാളി താരം ശ്രിജേഷിന്‍റെ അവസാന മത്സരമായിരുന്നു ഇത്. വിജയത്തോടെ വിരാമമിടാന്‍ സാധിച്ച സന്തോഷത്തിലാണ് ശ്രീജേഷ്. ഇതോടെ ഇന്ത്യയ്‌ക്ക് ഈ ഒളിംപിക്‌സില്‍ നാല് മെഡല്‍ സ്വന്തമായി..
30, 33 മിനുറ്റുകളില്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്‌ക്കായി സ്‌കോര്‍ ചെയ്‌തത്. 18ാം മിനുറ്റില്‍ മാര്‍ക്ക് മിറാലസാണ് സ്‌പെയിനിന് വേണ്ടി സ്‌കോര്‍ ചെയ്‌തത്.
സെമീ ഫൈനലില്‍ ഇന്ത്യ ജര്‍മ്മനിയോട് തോറ്റാണ് ഫൈനല്‍ കാണാതെ പുറത്തായത്.