തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധ മുഖത്ത് അത്ര പെട്ടെന്നൊന്നും മറക്കാനാവത്ത ഒരു സ്ത്രീ മുഖം, അതാണ് മാധ്യമ പ്രവര്‍ത്തക സഹര്‍ ഇമാമി. ഇറാന്‍റെ ദേശീയ ചാനല്‍ ബ്രോഡ്കാസ്റ്റിന് നേരെ രാത്രി ഇസ്രയേല്‍ ആക്രമണം നടത്തുമ്പോള്‍ വാര്‍ത്ത വായിക്കുകയായിരുന്നു സഹര്‍ ഇമാമി, വാര്‍ത്തക്കിടെ കെട്ടിടത്തിന് നേരെ ആക്രമണം വന്നു വാര്‍ത്ത തടസ്സപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രോഡ് കാസ്റ്റ് തുടങ്ങിയപ്പോള്‍ വീണ്ടും പര്‍ദ്ദയും ഹിജാബും ധരിച്ച് അവര്‍ വീണ്ടുമെത്തി തന്‍റെ അവതരണം തുടർന്നു. ധീരതയോടെ ആ രാജ്യത്തെ അവർ പ്രതിനിധീകരിച്ചു. ഇസ്രയേലിന് നേരെ കൈ ചൂണ്ടുന്ന സഹർ ഇമാമിയുടെ ചിത്രം അന്ന് ലോക ചാനലുകള്‍ റിപ്പോർട്ട് ചെയ്തു.
അന്ന് മാധ്യമ പ്രവര്‍ത്തകയുടെ ധീരതയ്ക്ക് സോഷ്യല്‍ മീഡിയ ഇറാന്‍ വനിതകളുടെ ധീരതയുടെ മുഖമെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇന്ന് അവരെ തേടി ഒരു പരമോന്നത ബഹുമതിയും കൂടി വന്നെത്തിയിരിക്കുയാണ്. വെനേസ്വലയുടെ സിമോണ്‍ ബോളിവര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുയാണ് സഹര്‍ ഇമാമിയെന്ന മാധ്യമ പ്രവര്‍ത്തകയെ.
ഇമാമിക്കും ദേശീയ ന്യൂസ് നെറ്റ് വര്‍ക്കില്‍ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുമാണ് ഈ പുരസ്‌കാരമെന്ന് വെനേസ്വലന്‍ പ്രസിഡണ്ട് നോക്കാളാസ് മദുറോ പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷത്തില്‍ അവര്‍ക്കൊപ്പം രാജ്യത്തിന്‍റെ ധീരതയെ ചങ്കുറപ്പോടെ ലോകത്തേക്ക് എത്തിച്ച കൂടെയുള്ള മാധ്യമ പ്രവര്‍ത്തകരായ നിമ രജബ്ബൂറിനെയും മസൂമെ അസിമിയെയും ഈ രാജ്യം ആദരിക്കുന്നുവെന്നും അവര്‍ക്കെല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് സമ്മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഹര്‍ ഇമാമിയെ പുകഴ്ത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനേയിയും അന്ന് രംഗത്ത് വന്നിരുന്നു. ഇറാനിലെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത അവതാരകയും കൂടിയാണ് സഹര്‍. 2010ലാണ് അവര്‍ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത്. ഫുഡ് എഞ്ചിനീയറിംഗിലായിരുന്നു അവരുടം ബിരുദം. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ചാനലില്‍ അവതാരകയായി പ്രവര്‍ത്തിച്ചായിരുന്നു അവര്‍ ദേശീയ ശ്രദ്ധ നേടിയത്.
ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യ പോരാളിയെന്നറിയടപ്പെടുന്ന സൈനിക നേതാവ് സൈമണ്‍ ദെ ബോളിവര്‍ എന്നിവരുടെ പേരില്‍ ആദര സൂചകമായി നല്‍കുന്ന പുരസ്‌കാരമാണ് സിമോണ്‍ ബൊളീവര്‍ പുരസ്‌കാരം. എല്ലാ രണ്ട് വര്‍ഷത്തിലും അദ്ദേഹത്തിന്‍റെ ജന്മദിനത്തിലാണ് (ജൂലൈ 24) ഈ പുരസ്‌കാരം പ്രഖ്യാപിക്കപ്പെടാറുള്ളത്. 25000 യുഎസ് ഡോളറാണ് വെനേസ്വല ഈ അവാര്‍ഡിനായ് സമ്മാനിക്കുന്നത്. വെനേസ്വലയിലെ ഇറാന്‍ അംബാസിഡര്‍ അലി ചെഗിനിയായിരിക്കും സഹര്‍ ഇമാമിക്കും കൊല്ലപ്പെട്ടവര്‍ക്കും വേണ്ടി ഈ പുസ്‌കാരം സ്വീകരിക്കുക.