ടെഹ്‌റാന്‍/ടെല്‍ അവീവ്: ആക്രമണ പ്രത്യാക്രമണത്തിന്‍റെ നീണ്ട 12 ദിവസങ്ങള്‍ക്ക് വിട. ഇന്ന് മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാന സൂര്യാസ്തമയം നടന്നു. മിസൈലുകളോ അപായ സൈറണുകളോ മുഴങ്ങിയിട്ടില്ല. ടെല്‍ അവീവും ടെഹ്‌റാനും സമാധാനത്തില്‍ ഇന്ന് സൂര്യോദയം കാത്തിരിക്കും.
ഇന്നലെ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് ഇറാന്‍റെ പ്രത്യാക്രമണം വന്നപ്പോള്‍ മിഡ്ഡിലീസ്റ്റുള്‍പ്പടെ പല രാജ്യങ്ങളും അടുത്ത ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന ഭയത്തിലായിരുന്നു. പക്ഷേ പക്വമായ നിലപാടോടു കൂടെ ഖത്തറും യുഎസും ഇതിനെ നേരിട്ടു. ഇനി പ്രത്യാക്രമണമില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഒരു പക്ഷേ ലക്ഷക്കണക്കിന് കുടുംബത്തിന് സമാധാനമുണ്ടായത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇരു രാജ്യങ്ങളും വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പു വെക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.
വെടി നിര്‍ത്തല്‍ ആരംഭിക്കാനിരിക്കേ അവസാന നിമിഷത്തിലും ഇരു രാജ്യങ്ങളിലും അതിശക്മമായ പ്രത്യാക്രമണമുണ്ടായി. ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്രേയല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍റെ ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് റെസ സിദ്ദീഖി സാബെര്‍ കൊല്ലപ്പെട്ടു. വീണ്ടും പ്രത്യാക്രമണത്തിന് മുതിര്‍ന്ന ഇസ്രയേലിനെ ഏറെ കോപത്തോടെയുള്ള സോഷ്യല്‍ മീഡിയ മെസ്സേജിലൂടെയായിരുന്നു ട്രംപ് തിരിച്ചു വിളിച്ചത്. അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ട്രൂത്ത് സോഷ്യലില്‍ ഇങ്ങനെ കുറിച്ചു വെച്ചു : ‘ഇസ്രയേല്‍ ആ ബോംബുകള്‍ പ്രയോഗികക്രുത്, അത് ചെയതാല്‍ വലിയൊരു ലംഘനമായിത്തീരം. പൈലറ്റുമാരെ ഇപ്പോള്‍ തന്നെ തിരിച്ചു വിളിക്കുക.’
വെടിനിര്‍ത്തല്‍ കരാറില്‍ മദ്ധ്യസ്ഥത നിന്ന മറ്റൊരു രാജ്യം ഖത്തറായിരുന്നു. ഇസ്രയേല്‍ അമേരിക്കയോടു വെടിനിര്‍ത്തല്‍ അംഗീകരിച്ചതോടെ ട്രംപ് ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയെ ഫോണില്‍ വിളിച്ച് ഇറാനുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയായിരുന്നു ഇരു രാജ്യങ്ങള്‍ക്കിടയിലെ വെടിനിര്‍ത്തല്‍ പ്രാഭല്യത്തില്‍ വന്നതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മദ്ധ്യപൂര്‍വ്വ ദേശത്ത് സമാധാനം കൊണ്ടുവരാനുള്ള ശ്രമം യുഎഇ മുമ്പേ ആരംഭിച്ചിരുന്നു. ഇറാന്‍ പ്രസിഡണ്ടുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദും മിഡ്ഡില്‍ ഈസ്റ്റിന് സമാധാനന്തരീക്ഷ കാര്യത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ ചര്‍ച്ച ചെയ്തിരുന്നു.