ഇംഫാല്‍: കാലങ്ങളായി നടക്കുന്ന വംശീയ കലാപങ്ങള്‍ തടയിടുന്നതില്‍ പരാജയപ്പെട്ടതിന് ഭരണപക്ഷ എം എല്‍ എമാരില്‍ നിന്ന് തന്നെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. നാളെ നിയസഭയില്‍ പിസിസ അദ്ധ്യക്ഷയും എംഎല്‍എയുമായ കെ മേഘ്‌ന ചന്ദ്രസിങ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് രാജി. പ്രതിപക്ഷം അവിശ്വാസ അവതരിപ്പിച്ചാല്‍ ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍മാരും വോട്ടുരേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടായിരുന്നു അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് രാജിക്കത്ത് ഗവര്‍ണ്ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് കൈമാറിയത്.
പാര്‍ട്ടിയിലെ കുക്കി വംശജരായ എംഎല്‍മാര്‍ ബിരേന്‍ സിങിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. കേന്ദ്ര നേതാക്കളില്‍ നിന്നും ചിലര്‍ക്കും ഈ അഭിപ്രായമുണ്ടായിരുന്നു. നാളെ നിയസഭാ സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം വിളിപ്പിച്ച പാര്‍ട്ടീ യോഗത്തിലും ഭരണപക്ഷത്ത് നിന്നുള്ള പല എം എല്‍ മാരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രാജിക്ക് അദ്ദേഹം സന്നദ്ധനായത്. എന്‍ ഡി എ സര്‍ക്കാരില്‍ നിന്ന് 6 അംഗങ്ങളുള്ള എന്‍പിപി ആദ്യമേ പിന്തുണ പിന്‍വലിച്ചിരുന്നു. നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് മാത്രം 38 എംഎല്‍മാരാണുള്ളത്.