അഹമ്മദാബാദ്-ലഖ്‌നൗ: രാജ്യത്ത് വീണ്ടും മുസ്ലിംകള്‍ക്ക് നേരെ രണ്ടിടത്ത് ആള്‍ക്കൂട്ടക്രമം റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ത്ഥന (തറാവിഹ് നിസ്‌കാരം) സമയത്തായിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ പള്ളിയില്‍ കയറി ആക്രമണം നടത്തിയത്. പുറത്തും അകത്തും നില്‍ക്കുന്ന കുട്ടികളുള്‍പ്പടെയുള്ളവരെ അവര്‍ ആക്രമിച്ചു. ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചും മുസ്ലിംകളെ കൊണ്ട് വിളിപ്പിച്ചും അവർ അക്രമം നടത്തുകയായിരുന്നു.
ഇരകള്‍ മീഡിയകള്‍ക്ക് മുന്നില്‍ വന്ന് വെളിപ്പെടുത്തിയപ്പോഴാണ് കാര്യം പുറം ലോകമറിയുന്നത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. നിസ്‌കാര സമയത്ത് മുകളില്‍ നിന്ന് തുടരെ തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ശബ്ദങ്ങളും ഉയര്‍ന്നപ്പോഴാണ് കാര്യം മനസ്സിലായതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമം ഇനിയും തുടരുമെന്ന ഭയത്താല്‍ പോലീസ് സംരക്ഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അക്രമികള്‍ക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അതേ സമയം ബിജെപി ഭരിക്കുന്ന മധ്യപ്രേദശിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു 22കാരനെ ഹിന്ദുത്വ തീവ്രവാദികള്‍ വഴിയില്‍ വെച്ച് അക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് യുവാവിനെ ആശുപ്ത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേ സമയം ലഖ്‌നൗവില്‍ വിന്ന് ഒരു വിചിത്ര പ്രസ്താവനയുമായി പോലീസ് മേധാവി അനുജ് ചൗധരി രംഗത്ത് വന്നു. മുസ്ലിം വിരുദ്ധത നിറഞ്ഞ പ്രസ്താവനയായിരുന്നു അദ്ദേഹം നടത്തിയത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരം ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൊല്ലത്തില്‍ 52 പ്രാവശ്യം ജുമുഅ നിസ്‌കരിക്കുന്നുണ്ടെന്നും പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരൊറ്റ പ്രാവശ്യം മാത്രമേയുള്ളുവെന്നും അന്ന് മുസ്ലിംകള്‍ പുറത്തിറങ്ങരുതെന്നും തന്‍റെ പ്രസ്താവനയില്‍ അദ്ദേഹം വിശദീകരിച്ചു.
വിവാദമായ സംഭല്‍ ഷാഹി മസ്ജിദിലെ ഉച്ചഭാഷിണിക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നോമ്പ് ആരംഭിക്കുന്ന സുബ്ഹി ബാങ്കും ഇഫ്താർ നേരത്തെ മഗ്രിബ് ബാങ്കും വിശ്വാസികള്‍ക്ക് കേള്‍ക്കാന്‍ സാധിക്കാത്തത് സംഭലിലെ മുസ്ലിംകള്‍ക്ക് വലിയ തോതില്‍ പ്രയാസമാക്കിയിട്ടുണ്ട്. നിസ്‌കാര സമയം അറിയിച്ചിട്ടുള്ള പ്രത്യേക കാര്‍ഡുകള്‍ എല്ലാ മുസ്ലിം വീടുകളില്‍ നല്‍കിയിട്ടാണ് നിലവില്‍ പ്രതിവിധി നടത്തിയിട്ടുള്ളത്. റമദാനില്‍ ഈ രണ്ട് സമയത്ത് രണ്ട് മിനുറ്റ് നേരത്തെങ്കിലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി വേണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സംഭല്‍ കളക്ടര്‍ക്ക് കത്തി നല്‍കിയിട്ടുണ്ട്.