വാഷിങ്ടണ്‍: ഇന്നലെ വരെ ഉടപ്പിറപ്പുകളെ പോലെ സൗഹൃദ്ദത്തിലായിരുന്നു ട്രംപും ടെസ്ല മേധാവി ഇലണ്‍ മസ്‌കും. പക്ഷേ ഇന്നലെ മുതല്‍ ആ ബന്ധം അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡണ്ട് തന്നെ അറിയിച്ചു. മസ്‌കുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചു എന്നായിരുന്നു യുഎസ് പ്രസിഡണ്ടിന്‍റെ അറിയിപ്പ്.
ട്രംപ് ഉയര്‍ത്തിക്കൊണ്ടുവന്ന പുതിയ നികുതി-ബഡ്ജറ്റ് ബില്ലിനെതിരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധമറിയിച്ചിരുന്നു. ഏറ്റവും പുതിയ മനോഹരമായ ബില്ലെന്നായിരുന്നു ട്രംപ് ഇതിനെ കുറിച്ച് പറഞ്ഞത്. ഇതിനെ പുച്ചവും വൃത്തിക്കെട്ടതുമെന്നായിരുന്നു മസ്‌ക് പ്രതികരിച്ചിരുന്നത്. ഇത് ആഘോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ ബില്ലിനെതിരില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഫണ്ട് നല്‍കുന്നതിനെതിരായിരുന്നു ഇന്നലെ ട്രംപ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
ഈ പ്രവൃത്തി തടുര്‍ന്നാല്‍ മസ്‌ക് ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും തന്‍റെ ഓഫീസിനെ മസ്‌ക് അപമാനിക്കുന്നുവെന്നും അയാളുടെ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ സബ്‌സിഡികള്‍ പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു.
2024ലെ തെരെഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും അമകമഴിഞ്ഞ ഫണ്ടിംഗ് നല്‍കി മസ്‌ക് സഹായിച്ചിരുന്നു. ഏകദേശം 25 കോടി ഡോളർ രൂപവരെ സഹായം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ട്രംപ് ജയിച്ച ഉടനെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സിയുടെ തലവനായും മസ്‌കിനെ നിയമിക്കുയും ചെയ്തിരുന്നു.
ജൂലൈ 4ന് മുമ്പായി ബില്ല് പാസ്സാവുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.