മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിലേക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിലെ പുതുമ. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും. രണ്ടാം വിക്കറ്റ കീപ്പറായി ജിതേഷ് ശര്‍മ്മയ്ക്ക് പകരം ധ്രുവ് ജുറെലിനെ തെരെഞ്ഞെടുത്തു. രാജ്യാന്ത മത്സരത്തിലേക്ക് തിരിച്ചു വന്ന ഋഷഭ് പന്തിന് ട്വന്‍റിയിലേക്ക് പരിഗണിച്ചില്ല.
പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായ ജസ്പ്രീത് ഭുമ്രയുടെ അസാന്നിധ്യത്തില്‍ ഷമിയുടെ തിരിച്ചു വരവ് ടീമിന് കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ തമ്മിലുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ബുമ്രയ്ക്ക് പരിക്കേറ്റത്. ടീമിലെ വൈസ് ക്യാപ്റ്റനായി അക്‌ഷർ പട്ടേലിനെ തെരെഞ്ഞെടുത്തു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും ടീമില്‍ സ്ഥാനം ലഭിച്ചു. റിയാന്‍ പരാഗ്, ശിവം ദുബൈ എന്നിവരെ പരുക്ക് കാരണം ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
അഞ്ച് മത്സരങ്ങളുള്ള പരമ്പര ജനുവരി 22ന് ആരംഭിക്കും. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
ട്വിന്‍റി ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍) സഞ്ജു സാംസണ്‍, ധ്രുവ് ജുറെല്‍ (വീക്കറ്റ് കീപ്പര്‍മാര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടന്‍ സുന്ദര്‍.