8304 വിദ്യാർത്ഥികള്‍ക്ക് ടോപ് പ്ലസ്.
അജ്മാന്‍ ഹാദിയ സെന്‍റർ മദ്റസയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്‍ വിദ്യാർത്ഥി ഉമർ സ്വാബിർ ഖാന്‍ പരീക്ഷയെഴുതി പാസ്സായത്.
കോഴിക്കോട്: സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള മദ്‌റസകളുടെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.06% വിജയ ശതമാനം. 2025 ഫെബ്രുവരിവരിയില്‍ നടന്ന ജനറല്‍ കലണ്ടര്‍ പ്രകാരവും സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ പരീക്ഷകളുടെ ഫലമാണ് പുറത്ത് വിട്ടത്. മലയാളം, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് പൊതുപരീക്ഷ നടന്നത്. സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ വിദ്യാര്‍ത്ഥിയും പരീക്ഷയെഴുതി വിജയം നേടിയെന്ന ചരിത്ര നേട്ടവും ഇപ്രാവശ്യത്തെ റിസള്‍ട്ടിനുണ്ട്. അജ്മാനിലെ ഹാദിയ സെന്‍റർ മദ്‌റസയില്‍ നിന്ന് (Reg.No: 10649) അഫ്ഗാനിസ്ഥാന്‍ വിദ്യാര്‍ത്ഥി ഉമര്‍ സ്വാബിര്‍ ഖാനാണ് സമസ്തയുടെ ഇംഗ്ലീഷ് സിലബസ്സില്‍ പരീക്ഷയെഴുതി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത്. വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാരാണ് പൊതുപരീക്ഷ റിസള്‍ട്ട് പ്രഖ്യാപിച്ചത്.
ആകെ 10948 മദ്‌റസകളാണ് സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച്,ഏഴ്, പത്ത്, പന്ത്രണ്ട് എന്നീ ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷകള്‍ നടന്നത്. ഇതില്‍ ഇന്ത്യയിലും പുറത്തുമായി രജിസ്റ്റര്‍ ചെയത് 2,65,395 വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷയെഴുതി. 2,60,256 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടി. 98.06 ശതമാനമാണ് വിജയ ശതമാനം. ആകെ വിജയിച്ചവരില്‍ 8304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്‍റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും സ്വന്തമാക്കി. ഇന്ത്യയിലും വിദേശത്തുമായി ആകെ 7786 സെന്‍ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ത്ധാര്‍ഖണ്ഡ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ഉത്താരഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ്, ആന്ധാപ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യുഎഇ,ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിലുമാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിന് പുറത്തെ ഹാദിയ മദ്‌റസകളില്‍ പൊതുപരീക്ഷയെഴുതിയ 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%). അഞ്ചാം ക്ലാസില്‍ 2542 മദ്‌റസകളും ഏഴാം ക്ലാസില്‍ 3144 മദ്‌റസകളും പത്താം ക്ലാസില്‍ 1282 മദ്‌റസകളും പ്ലസ്ടുവില്‍ 180 മദ്‌റസകളും നൂറു ശതമാനം വിജയം സ്വന്തമാക്കിയിട്ടുണ്ട്.
ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും അഞ്ച് ഏഴ് ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയൈഴുതി മികച്ച വിജയം നേടിയ മദ്‌റസ യുഎഇയിലെ മര്‍ക്കസ്സുന്ന ദുബൈ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 162 പേരും ഏഴാം ക്ലാസില്‍ 111 പേരുമാണ് വിജയം സ്വന്തമാക്കിയത്. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ എടരിക്കോട് റെയ്ഞ്ചിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസയും പ്‌സ്ടുവില്‍ ക്ലാസില്‍ മലപ്പുറം വെസറ്റ് ജില്ലയില്‍ കൊളപ്പുറം റെയ്ഞ്ചിലെ വി.കെ പടി ദാറുല്‍ ഇസ്ലാം അറബിക് മദ്‌റസയുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
സ്‌കൂള്‍ കലണ്ടര്‍ പ്രകാരം അഞ്ച്, പത്ത് ക്ലാസുകളില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയും ഏഴാം ക്ലാസില്‍ തവനൂര്‍ റെയ്ഞ്ചിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക സ്‌കൂള്‍ മദ്‌റസയും പ്ലസ്ടും ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം റെയ്ഞ്ചില്‍ ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യുയുമാണഅ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിജയിപ്പിച്ചത്. കേരളത്തിന് പുറത്ത് കര്‍ണ്ണാടകയിലും ഇന്ത്യക്ക് പുറത്ത് യുഎഇയിലുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തത്.
ഒരു വിഷയത്തില്‍ പേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഡിവിഷന്‍ കേന്ദ്രങ്ങളിലായി 2025 ഏപ്രില്‍ 13 ഞായറാഴ്ച്ച സേ പരീക്ഷകള്‍ നടക്കും. പുനര്‍ മൂല്യ നിര്‍ണ്ണയത്തിനും സേ പരീക്ഷക്കും രജിസ്റ്റര്‍ ചെയ്യേണ്ട അവസാനം തിയ്യതി 2025 മാര്‍ച്ച് 18. പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമസ്ത മദ്‌റസ വിദ്യഭ്യാസ ബോര്‍ഡ് വിജയാശംസ നേര്‍ന്നു.
പൊതുപരീക്ഷ ഫലം ഈ വെബ്സൈറ്റില്‍ ലഭ്യമാണ് https://www.samastha.info/