തിരുവന്തപുരം: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട മേഘയുടെ പിതാവ് മധുസൂദനന്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. റൂമിലേക്ക് പോവുന്നുവെന്ന് പറഞ്ഞ മകള്‍ എങ്ങനെ റെയില്‍ വേ ട്രാക്കിലെത്തിയെന്നും അവള്‍ വരുന്ന റൂട്ടിലൊന്നും റെയില്‍വേ പാളങ്ങളില്ലാത്തതും സംശയമാണ്. അവസാനം അവള്‍ക്ക് വന്ന കോളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മണിയാവുമ്പോള്‍ തന്‍റെ ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തുമെന്നായിരുന്നു മേഘ വീട്ടിലേക്ക് വിളിച്ച് പറഞ്ഞത്. എന്നാല്‍ രാത്രി പത്ത് മണിയാവുമ്പോഴേക്ക് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്തയായിരുന്നു ലഭിച്ചത്. വരുന്ന വഴിയില്‍ റെയില്‍വേ ട്രാക്കില്ലാത്ത അവളെ ആ ഭാഗത്തേക്ക് ആരോ വിളിച്ച് കൊണ്ട് പോയതാണെന്നും അതാരാണെന്നും പോലീസ് അന്വേഷിക്കണമെന്നും കുടുംബം ആരോപിച്ചു. മേഘയുടെ വീട്ടിലുണ്ടായിരുന്ന ഫോണ്‍ മുഴുവനായും തകര്‍ന്നിരുന്നു. ഫോണ്‍ പരിശോധിച്ച് ദുരൂഹത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ജോദ്പുരിലെ ട്രയിനിങ് സയത്ത് അവിടെ ഒരാളുമായി സൗഹൃദത്തിലുണ്ടായിരുന്നുവെന്ന് മേഘ പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. സംശയാസ്പദമായി ഒന്നും തന്നെ ജീവിതത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ ബി ഉധ്യോഗസ്ഥയായ പത്തനം തിട്ട സ്വദേശി മേഘയെ കഴിഞ്ഞ ദിവസമായിരുന്നു റെയില്‍വേ പാളയത്തില്‍ കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്.