ഇറാന്‍റെ മൂന്ന് ആണവ നിലയങ്ങളിലേക്ക് യുഎസ് ബങ്കർ ബസ്റ്റർ ബോംബുകള്‍ ആക്രമിച്ചു
ഇറാന്‍ ജറൂസലേമിലേക്ക് ഖൈബർ (ഖൊറംഷഹർ) പ്രയോഗം തുടങ്ങി
ബഹറൈനില്‍ സ്കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറാന്‍ ആഹ്വാനം, തൊഴിലാളികള്‍ക്ക് വർക്ക് ഫ്രം ഹോം
ടെഹ്‌റാന്‍: ഇറാന്‍റെ മൂന്ന് ആണവോര്‍ജ്ജ കേന്ദ്രങ്ങളിലേക്ക് പുലര്‍ച്ച അമേരിക്കന്‍ ഏറ്റവും പ്രഹര ശേഷിയുള്ള ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ വിമാനങ്ങള്‍ അക്രമിച്ചതിന് പിന്നാലെ ഇറാന്‍റെ ഏറ്റവും പ്രഹര ശേഷിയുള്ള ഖൈബര്‍ മിസൈലുകള്‍ പ്രയോഗം തുടങ്ങി . ഖൈബര്‍ പ്രയോഗം നടത്തുന്നതിന് മുമ്പ് വീഡിയോ സന്ദേശം അയച്ചു വിട്ടാണ് ഏറ്റവും മാരക പ്രഹരശേഷിയുള്ള മിസൈലുകള്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഖൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖൊറംഷഹര്‍ മിസൈലുകളാണണ് തൊടുത്തു വിട്ടതെന്ന് ഇറാന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പ്രധാന നഗരങ്ങളിലൊന്നും കൂടിയാണ് ഖൊറംഷഹര്‍- 1980 കാലഘട്ടത്തില്‍ ഇറാഖ്-ഇറാന്‍ യുദ്ധത്തില്‍ ഏറ്റവും വലിയ പോരാട്ട ഭൂമിയായ ഖൊറംഷഹറിന്‍റെ ഓര്‍മ്മയിലാണ് മിസൈലിന് ഈ നാമകരണം ചെയ്തിരിക്കുന്നത്.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ വിമാനങ്ങള്‍ ഇറാനില്‍ മൂന്ന് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ് ഫോമില്‍ അറിയിച്ചത്. ഏറ്റവും പ്രധാന ആണവോർജ്ജ കേന്ദ്രങ്ങളായ ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയിരിക്കുന്നത്. ‘അവര്‍ അവരുടെ മിഷന്‍ വിജയകരമായി നടത്തി തിരിച്ചു പോയിരിക്കുന്നു. ഇനി സമാധാനമെന്നായിരുന്നു ട്രംപിന്‍റെ സന്ദേശം.
ആണവ കേന്ദ്രങ്ങളുടെ ആക്രമണത്തിന് പിന്നാലെ ആണവ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടാവുമെന്ന് അമേരിക്ക ആരോപിക്കുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ലെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. ചെറിയ കേടുപാടുകള്‍ മാത്രം സംഭവച്ചിട്ടുള്ളുവെന്നും സമ്പൂഷ്ടീകരിക്കപ്പെ യുറേനിയം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നും സുരക്ഷിതമായി സ്ഥലത്തേക്ക് മുമ്പേ മാറ്റിയിട്ടുണ്ടെന്നും ഇറാന്‍ പറഞ്ഞു.
അമേരിക്കയുടെ അക്രമണത്തെ ശക്തമായി അപലപിച്ച് ഹമാസും ഹൂതികളും രംഗത്തെത്തി. അമേരിക്കയുടെ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികളുമായുള്ള അമേരിക്ക ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇതോടെ അസ്ഥാനത്താവും. ഏത് സമയവും ആക്രമണം പ്രതീക്ഷിക്കാം. അതേ സമയം മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളില്‍ അമേരിക്കയുടെ താവളങ്ങളുള്ളത് ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഇറാന്‍ ഇവയെ ആക്രമിച്ചേക്കാമെന്ന് സൂചനയുണ്ട്.
അമേരിക്കയുടെ ആണവനിലയിലയങ്ങളിലേക്കുള്ള അക്രമണത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണം ബഹറൈന്‍ അവരുടെ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഇന്ന് സ്‌കൂളുകളില്‍ റിമോട്ട് ലേണിംഗും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജനങ്ങളോട് പുറത്തിറങ്ങാനും ഗവണ്‍മെന്‍റ് ഉത്തരവുണ്ട്. തൊഴിലാളികളുടെ സാന്നിധ്യം ആവശ്യമായ തൊഴില്‍ മേഖലകള്‍ക്ക് ഇളവ് പ്രഖ്യാച്ചിട്ടുണ്ട്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായത് കൊണ്ടാണ് സുരക്ഷ മുന്നോടിയായി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.