ഭോപ്പാല്‍: വിവാദ പരാമര്‍ശങ്ങളുടെ തോഴയായി മാറുന്ന മുന്‍ എം പി പ്രജ്ഞ സിങ് ഠാക്കൂർ വീണ്ടും വര്‍ഗ്ഗീയ പരാമര്‍ശവുമായി രംഗത്ത്. ‘അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ പെണ്‍കുട്ടികളെ സമ്മതിക്കരുതെന്നും പാലിക്കാത്ത പക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമാണ് പുതിയ വിവാദ പാരമര്‍ശം. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഭോപാലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഈ വിവാദ പരാമര്‍ശം. പക്ഷേ ഇപ്പോഴാണ് വീഡിയോ പുറത്ത് വന്നത്.
മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കാത്ത കുടുംബത്തിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ നല്ലൊരു ജാഗ്രത വേണം, ഒരു നിലക്കും അവരെ വീട്ടില്‍ പുറത്ത് പോവാന്‍ അനുവദിക്കരുത്. കൂടെ കൂട്ടിയോ ശകാരിച്ചോ അടിച്ചോ അവരെ അതില്‍ നിന്ന് തടയണം. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
‘നമ്മള്‍ ഒരിക്കലും മക്കള്‍ക്ക് വിധേയപ്പെടരുത്. അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ ചെന്നാല്‍ അവരുടെ കാലുകള്‍ തല്ലിയൊടിക്കണം, അതില്‍ മടി കാണിക്കരുത്. മാതാപിതാക്കളെ അനുസരിക്കാത്തവരെയും ശിക്ഷിക്കണം. അവരെ കൊല്ലപ്പെടാന്‍ വിട്ട് കൊടുക്കരുതെന്നും അവര്‍ തന്‍റെ വിവാദ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
‘