60 അംഗ സംഘത്തിന് അന്വേഷണ ചുമതല
മോഷണ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
പാരിസ്: മ്യൂസിയങ്ങളിലെ കവര്‍ച്ചകള്‍ തുടരുന്ന പാരിസില്‍ മറ്റൊരു കവര്‍ച്ചയും കൂടി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതും പട്ടാപ്പകല്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന 8 രത്‌നങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ചരിത്ര പ്രസിദ്ധമായ ലൂവ്ര മ്യൂസിയത്തില്‍ നിന്നാണ് ഇത്തവണ 8 രത്‌നങ്ങള്‍ മോഷണം പോയത്. ഇതുവരെ കുറ്റവാളികളെ പിടിക്കാനായിട്ടില്ല. 60 അംഗ സംഘത്തിന് അന്വേഷണ ചൂമതലയേല്‍പ്പിച്ചിട്ടുണ്ട്.
ലൂവ്ര മ്യൂസിയം നിലവില്‍ അറ്റക്കുറ്റപണികള്‍ പുരോഗമിക്കുന്നതിനാല്‍ മോഷ്ടടാക്കള്‍ എത്തിയിരിക്കുന്നത് അതേ വേഷത്തിലായിരുന്നു. രാവിലെ 9 മണിക്ക് തുറക്കുന്ന മ്യൂസിയത്തില്‍ നിന്ന് അര മണിക്കൂറിനുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്. മ്യൂസിയത്തിന്‍റെ ഒരു വശത്ത് മോഷ്ടാക്കള്‍ ട്രക്ക് നിര്‍ത്തി, അതിലുണ്ടായിരുന്നു യന്ത്ര ഗോവണി ഉപയോഗിക്കച്ച് ബാല്‍ക്കണിയിലേക്ക് കടന്നു. ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് മോഷ്ടാക്കള്‍ നേരെ അപ്പോളോ ഗാലറിയലേക്കെത്തുകയായിരുന്നു. അകത്ത് നിന്ന് ചില്ലുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്താണ് 9 രത്‌നങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഓടുന്നതിനിടയില്‍ ഒരു രത്‌നം നഷ്ടപ്പെടുകയായിരുന്നു.
വളരെ കൃത്യതയോടെയും അതിവിദഗ്ദമായുമാണ് മോഷണം നടന്നിരിക്കുന്നത്. അപ്പോളോ ഗാലറിയില്‍ 23 രത്‌നങ്ങളാണുള്ളത്. ഇതില്‍ നിന്നാണ് 9 രത്‌നങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. മോഷണത്തിനുടനെ തൊട്ടടുത്ത അലാം അടിച്ചു, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. ആംഗിള്‍ ഗ്രൈന്‍ഡറുകളാണ് ഡിസ്‌പ്ലേ തകര്‍ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
അതിവൈദഗ്ധ്യം നിറഞ്ഞ ചിലരാണ് ഇതിന് പിന്നിലെന്നും വിലമതിക്കാനാവാത്ത അമൂല്യ പൈതൃക സ്വത്തുക്കളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. ഇതോടെ ഫ്രാന്‍സിലെ മുഴുവന്‍ മ്യൂസിയങ്ങളുടെയും സുരക്ഷ ശക്തമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ കവർച്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം പാരിസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്ന് 6 ലക്ഷം യൂറോയുടെ സ്വര്‍ണ്ണവും ലിമോഷിലെ പൊസെലിന്‍ മ്യൂസിയത്തില്‍ നിന്ന് 65 ലക്ഷം യൂറോയുടെ വിലപിടിപ്പുള്ള വസ്തുക്കളുമാണ് നഷ്ടപ്പെട്ടത്.