ഇന്ന് സമ്മര്‍ദ്ദങ്ങള്‍ അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ എസ് എസ് എല്‍ സി പരീക്ഷ അവസാനിപ്പിക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അതീവ സമ്മർദ്ദത്തോടെ രക്ഷിതാക്കള്‍ വീട്ടിലോ ജോലിയിലോമുണ്ടാവാം. ജീവശാസ്ത്രമാണ് അവസാനത്തെ പരീക്ഷ. ഇന്നത്തെ പേപ്പര്‍ സമര്‍പ്പിച്ചാലുള്ള അടുത്ത നിമിഷങ്ങളോര്‍ത്താണ് പോലീസും രക്ഷിതാക്കളും ഭയക്കുന്നത്. നാടിന്‍റെ സാഹചര്യം അത്രയും മോശമായത് കൊണ്ടാണ് ഈ ഭയം. പക്ഷേ ഭയം വേണ്ട ജാഗ്രത മാത്രം മതി.
ഇന്നത്തെ പരീക്ഷയ്ക്ക് മുന്നോടിയായി രക്ഷിതാക്കളോട് ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുന്നു.
ഇതുവരെ നിങ്ങള്‍ നിങ്ങളുടെ മക്കളുടെ വിദ്യഭ്യാസ കാര്യത്തില്‍ എങ്ങനെയായിരുന്നു എന്ന് ചോദിക്കുന്നില്ല. പക്ഷേ ഇന്ന് നിങ്ങളുടെ വിദ്യാര്‍ത്ഥിയെ കൂട്ടാന്‍ നിങ്ങള്‍ കലാലയ മുറ്റത്തുണ്ടാവണം. കേരളം കണ്ട വളരെ ദാരുണമായ സംഭവത്തിന് സാക്ഷ്യം വഹിച്ചതും ഇത്തരമൊരു ദിവസമായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കുക.
പരീക്ഷയ്ക്ക മുമ്പ് തന്നെ വിദ്യാര്‍ത്ഥികളോട് കാര്യം പറഞ്ഞ് മനസ്സിലാക്കുക. വീട്ടിലെത്താനുള്ള നിര്‍ദ്ദേശത്തിനപ്പുറം നിലവിലെ സാഹചര്യങ്ങള്‍ പ്രത്യേകം ബോധിപ്പിക്കുക.
ആഘോഷങ്ങളുണ്ടാവാം, പക്ഷേ ജാഗ്രതയോടും ബുദ്ധിയോടും മാത്രം പെരുമാറുക. ബന്ധങ്ങളുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടു കൂടെ മാത്രം വിദ്യാര്‍ത്ഥികളെ പറഞ്ഞു ബോധ്യപ്പെടുത്തി കൂടെ കൂട്ടുക.
പോലീസിന്‍റെ സംരക്ഷണവും സുരക്ഷയും ഓരോ സ്ഥലത്തും കാത്തിരിക്കുന്നുണ്ടാവാം എന്നുള്ളത് ആശ്വാസകരമാണ് അത് കൊണ്ട് അവരുടെ നിര്‍ദ്ദേശവും കൂടി മാനിക്കാന്‍ മറക്കരുത്.
അവസാനമായി എല്ലാവരോടും കൂടി ഓര്‍മ്മിപ്പിക്കാനുള്ളത്. നാളെ നിങ്ങളുടെയൊക്കെ ജാഗ്രത വഴിയോരങ്ങളിലുണ്ടാവണം. അസ്വഭാവികമായി എന്ത് കണ്ടാലും വിദ്യാര്‍ത്ഥികളോട് പറഞ്ഞ് മനസ്സിലാക്കണം, ഇല്ലെങ്കില്‍ ബന്ധപ്പെട്ടവരെ കാര്യം മനസ്സിലാക്കണം. ഇത് അതിശയോക്തിയാണെന്ന് വിചാരിക്കരുത്. സാഹചര്യം അതാണെന്ന് മനസ്സിലാക്കിയാല്‍ നല്ലത്.
ഇന്നത്തെ പ്രഭാതത്തില്‍ ലഹരിയുമായി ചില വേട്ട മൃഗങ്ങള്‍ നമ്മുടെ കുരുന്നുകളുടെ പിന്നാലയുണ്ടാവാം, കഴുക കണ്ണോടെ ഈ തെമ്മാടികളെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാവണം. കണ്ണടയ്ക്കരുത്, അത് സാമുദായകി നന്മക്കെതിരെയുള്ള കണ്ണടയ്ക്കലാണ്.