പ്രതി പോലീസ് സ്‌റ്റേഷനില്‍ ചെന്ന് സ്വമേധയാ കീഴടങ്ങുകയായിരുന്നു.
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം. രണ്ട് മണിക്കൂറിനുള്ളില്‍ മൂന്നു വീടുകളില്‍ ചെന്ന് 6 പേരെയാണ് യുവാവ് വെട്ടിയത്. ഇതില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആറുപേരെ ഞാന്‍ വെട്ടിയിട്ടുണ്ടെന്ന് പോലീസ് സ്‌റ്റേഷനില്‍ പറഞ്ഞപ്പോഴാണ് കാര്യം പോലീസിന് വ്യക്തമായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. വെഞ്ഞാറമൂട് സ്വദേശി 23കാരന്‍ അഫാന്‍ ആണ് പ്രതി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അഞ്ച് പേരെയാണ് കണ്ടെത്തിയത്. തന്‍റെ പെണ്‍ സുഹൃത്തിനെയും സഹോദരനയെുമായിരുന്നു സ്വന്തം വീട്ടില്‍ ആദ്യം വെട്ടിയത്. 14 കാരന്‍ അഫ്സാനാണ് സഹോദരന്‍. പിന്നീട് മാതാവിനെയും വെട്ടി. അവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശേഷം പാങ്ങോട്ടെ വീട്ടില്‍ ചെന്ന് മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തി. സല്‍മാ ബീവിയാണ് കൊല്ലപ്പെട്ട വല്ല്യുമ്മ.
തുടര്‍ന്ന് എസ് എന്‍ പുരത്ത് ചെന്ന് രണ്ട് പേരെയും യുവാവ് കൊലപ്പെടുത്തി. പ്രതിയുടെ തന്നെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പ്രതി കീഴടങ്ങുകയായിരുന്നു.
കൊലപാതക കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാവുമന്നൊണ് പ്രതീക്ഷിക്കുന്നത്.