ടെല്‍ അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ആഹ്വാനം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും ഉത്തരവിട്ടിട്ടുണ്ട്.
ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറാണ് ഹമാസ് ലംഘിച്ചതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് തിരികെ ഏല്‍പ്പിച്ച ഭൗതീക ശരീര ഭാഗങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും രണ്ട് വര്‍ഷം മുമ്പ് മരിച്ചയാളുടേതാണെന്നും നെതന്യാഹു ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.
ഇന്ന് നടക്കുന്ന ഉന്നത ഉദ്യോഗസ്ഥ മീറ്റിംഗില്‍ ഏത് രീതിയിലാണ് തിരിച്ചടി നല്‍കുകയെന്ന് തീരുമാനിക്കും. ഗാസയിലെ മാനുഷീക സഹായം താത്കാലികമായി നിര്‍ത്തിവെച്ചേക്കും, സൈനിക നിയന്ത്രണം ശക്തിപ്പെടുത്തും, ഹമാസിനെ ലക്ഷീകരിച്ചുള്ള ആക്രമണം ശക്തമാക്കും ഇതായിരിക്കും ഇസ്രയേല്‍ പദ്ധതിയിടുന്ന തിരിച്ചടി മാര്‍ഗ്ഗങ്ങളെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ഇത് ഇസ്രയേലിന്‍റെ ചതിയാണെന്നാണ് പല കോണില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചത്. ഇതിനെ കുറിച്ച് ട്രംപിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ഹമാസിന്‍റെ വിശദീകരണവും ഇത് വരെ പുറത്ത് വന്നിട്ടില്ല. അധികം വൈകാതെ വീണ്ടും ഗസ്സ അക്രമണത്തിന് ഇരയാകുമോ എന്ന ആശങ്കയിലാണ് ലോകം.