ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തെരെഞ്ഞെടുക്കപ്പെട്ടു. രാഷ്ട്പതിയാണ് അദ്ദേഹത്തെ നിയമിച്ചത്. നിലവില്‍ സുപ്രീം കോടതിയിലെ സീനിയര്‍ ജസ്റ്റിസാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ആര്‍ എസ് ഗവായ് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 23ന് ഗവായ് സ്ഥാനമൊഴിയും തൊട്ടടുത്ത ദിവസം പുതിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യും.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന കീഴ്വഴക്കമനുസരിച്ചാണ് അദ്ദേഹത്തെ നിലവിലെ ചീഫ് ജസ്റ്റിസ് ഈ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. 2027 ഫെബ്രുവരി 9വരെയാണ് അദ്ദേഹത്തിന്‍റെ കാലാവധി. ഹരിയാനയില്‍ ഈ പദവി അലങ്കരിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
1962ല്‍ ഹരിയാനയിലാണ് ജനനം. 1984ല്‍ മഹര്‍ഷി ദയാനന്ദ സര്‍വ്വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം കരസ്ഥമാക്കിയത്. ഹിസാറിലെ ജില്ലാ കോടതയിലായിരുന്നു ആദ്യ നിയമനം. പിന്നീട് പഞ്ചാബ് & ഹരിയാന കോടതയിലേക്ക് മാറുകയായിരുന്നു.
2004ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2018ല്‍ അദ്ദേഹം ഹിമാച്ചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2019 മെയ് നാലിനായിരുന്നു അദ്ദേഹം സുപ്രിം കോടതി ജഡ്ജിയായി നിയമിതനാവുന്നത്, തുടര്‍ന്നങ്ങോട്ട് ആ സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു. നിലവില്‍ സുപ്രീം കോടതിയിലെ സീനിയര്‍ ജിസ്റ്റിസാണ്.