കാസറഗോഡ്: അനന്തപുരിയിലെ പ്ലൈവുഡ് ഫാക്ടറിയിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഒരാള്‍ മരണപ്പെട്ടു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മംഗലാപുരം ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫയര്‍ ഫോഴ്‌സും പോലീസും സുരക്ഷാ സേനയും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം തുടരുന്നു
ബോയിലര്‍ വലിയ ആഘോതത്തോടെയാണ് പൊട്ടിത്തെറിച്ചത്. രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ പോലും ബോയിലര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അയല്‍പ്പക്കത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഉഗ്ര ശബ്ദം കേട്ടതിനാല്‍ സംഭവ സ്ഥലത്തേക്ക് ആദ്യം നാട്ടുകാരാണ് ഓടിയെത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. തീ മുഴുവനും അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട് പക്ഷേ ഫാക്ടറിയില്‍ നിന്ന് പുക ഉയരുന്നത് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ട്. അപകടത്തില്‍ പെട്ടത് ഇതര സംസ്ഥാന തൊഴിലാളികളാണ്.