ലണ്ടന്‍: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രശ്‌നങ്ങള്‍ ഉയരുന്നുവെന്ന സാഹചര്യത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍. മുസ്ലിം സുരക്ഷയ്ക്കായ് അദ്ദേഹം 10 ദശലക്ഷം പൗണ്ടും പ്രഖ്യാപിച്ചു (ഏകദേശം ഇന്ത്യന്‍ രൂപ 100 കോടിയോളം രൂപ). മുസ്ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷ കുറ്റങ്ങളും ഒരു നിലക്കും രാജ്യത്ത് ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌ന ബാധിത പള്ളിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഒക്ടോബര്‍ 4നായിരുന്നു പീസ്ഹാവന്‍ പള്ളിയുടെ മുന്‍വശത്തെ പ്രവേശന കവാടത്തിനും കാറിനും തീപിടിത്തത്തില്‍ കേട് പാട് പറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അധിക തുക പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കല്‍ കൂടി മതസൗഹാര്‍ദ്ദത്തിന് ബ്രിട്ടന്‍ നല്‍കുന്ന ഊര്‍ജ്ജം വ്യക്തമാക്കുന്നതായിരുന്നു. ‘ആരാധനലായങ്ങളില്‍ സിസിടിവി പോലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരമാണ് പക്ഷേ മുസ്ലിം സമൂഹത്തിന്‍റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും കോട്ടം പറ്റുന്ന ഒന്നും ഉണ്ടാവാനും പാടില്ല. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രധാനമന്ത്രിയുടെ അധിക തുകയും സംരക്ഷണവുമൊക്കെ സ്വീകരിക്കുന്നുവെന്ന് ബ്രിട്ടീഷ് മുസ്ലിം ട്രസ്റ്റിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് അകീല അഹമ്മദ് പറഞ്ഞു.