തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസയും തെരെഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നേടി, സംവിധായകന്‍ ചിദംബരം മിച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഇതിന് പുറമെ എട്ടോളം അവാര്‍ഡുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. പ്രകാശ് രാജ് ജൂറിയായ സമിതിയാണ് അവാര്‍ഡ് ജേതാക്കളൈ തെരെഞ്ഞെടുത്തത്.
ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിന് പുറമെ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മ്മയിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം സ്വന്തമാക്കി.
മികച്ച സ്വഭാവ നടനായി സൗബിന്‍ ഷാഹിറും സ്വഭാവ നടിയായി ലിജോമോളും തെരെഞ്ഞെടുക്കപ്പെട്ടു. വേടന്‍ മികച്ച ഗാന രചയിതാവ്, ഹരിശങ്കര്‍ മികച്ച ഗായകന്‍, മികച്ച ഗായികയായി സെബ ടോമിയെ തെരെഞ്ഞെടുത്തു
തൃശ്ശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രാഥമിക ജൂറികള്‍ കണ്ട് തെരെഞ്ഞെടുത്ത 38 ചിത്രങ്ങളായിരുന്നു അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നത്. 128ാളം ചിത്രങ്ങളായിരുന്നു ആദ്യ പരിഗണനയില്‍ ജൂറികള്‍ക്ക് മുമ്പിലെത്തിയത്.
അന്തിമ ജൂറി അംഗങ്ങള്‍: പ്രകാശ് രാജ്, രജ്ഞന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗിയക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്ത സന്തോഷ് ഏച്ചിക്കാനം