മസ്‌ക്കത്ത്: മൂന്നാമത് രാജ്യാന്തര ഖത്തര്‍ അറബിക് ഡിബേറ്റില്‍ ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കി ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വ്വകലാശാല. ഇന്തോനേഷ്യയിലെ ചെണ്ടക്യ മുസ്ലിം സര്‍വ്വകലാശാലയെ പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് ദാറുല്‍ഹുദ. സെമീ ഫൈനലില്‍ പാക്കിസ്ഥാനിലെ ബിനൊരിയ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയായിരുന്നു ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയത്. രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയ ചരിത്ര നേട്ടത്തെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ് വി അഭിനന്ദിച്ചു.
ഒമാനിലായിരുന്നു ഇത്തവണ ഖത്തര്‍ അറബിക് ഡിബേറ്റ് മത്സരം നടന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 42 ടീമുകളായിരുന്നു നോണ്‍ അറബ് കാറ്റഗറിയില്‍ മത്സരത്തിനുണ്ടായിരുന്നത്. ലെബനാന്‍ സയന്‍സ് സര്‍വ്വകലാശാല, ഖത്തര്‍ ലുസൈല്‍ സര്‍വ്വകലാശാല, തായ്‌ലന്‍ഡ്, ഒമാന്‍, മലേഷ്യന്‍ സര്‍വ്വകലാശാല എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു സെമി ഫൈനലിലേക്ക് പ്രവേശനം നേടിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു ദാറുല്‍ ഹുദ മത്സരത്തില്‍ പങ്കെടുത്തത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹ്‌മിദ് ഖാന്‍ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുല്‍ മുഹൈമിന്‍ വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് എന്നീ വിദ്യാര്‍ത്ഥികളായിരുന്നു ദാറുല്‍ ഹുദയ്ക്ക് വേണ്ടി മത്സരത്തിലുണ്ടായിരുന്നത്. ഫഹ്‌മീദ് ഖാന ബെസ്റ്റ് ഡിബേറ്ററായും തെരെഞ്ഞെടുക്കപ്പെട്ടു.