കോഴിക്കോട്: മാനത്ത് ചന്ദ്രക്കല കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങള്‍, മംഗലാപരും ഖാസി ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു.
ഒമാനുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നായിരുന്നു റമദാന്‍ ഒന്ന്. ഇന്നലെ സഊദി അറേബ്യയില്‍ ചന്ദ്രപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.