പാരിസ്: ഇന്ത്യയുടെ അഞ്ചാം മെഡലുമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്ര ഇന്ത്യയ്‌ക്ക് വേണ്ടി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 89.45 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജിന്‍റെ വെള്ളി നേട്ടം. അതേ സമയം റെക്കോര്‍ഡ് ദൂരമെറിഞ്ഞാണ് പാക്കിസ്ഥാന്‍റെ അര്‍ഷദ് നദീം സ്വര്‍ണ്ണം സ്വന്തമാക്കിയത്. 92.97 മീറ്റര്‍ ദൂരത്തേക്കാണ് അര്‍ഷദ് തന്‍റെ രണ്ടാമൂഴത്തില്‍ എറിഞ്ഞു വിട്ടത്. പാക്കിസ്ഥാന്‍റെ ആദ്യ മെഡലാണ് അര്‍ഷദിലൂടെ പാരിസ് ഒളിംപക്‌സില്‍ സ്വന്തമാക്കിയത്.
ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടിയവരുടെ പട്ടികയില്‍ നീരജ് ചോപ്ര ഇടം പിടിച്ചു. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് പി.വി.സിന്ധു (ബാഡ്‌മിന്‍ണ്‍), സുശീല്‍ കുമാര്‍ (ഗുസ്‌തി), മനുഭാക്കര്‍ (ഗുസ്‌തി) എന്നിവരാണ്. ഇതില്‍ മനുഭാക്കറിന്‍റെ നേട്ടം ഇരട്ട മെഡല്‍ നേട്ടം ഈ ഒളിംപിക്‌സിലായിരുന്നു.
88.54 മീറ്റര്‍ ദുരത്തില്‍ എറിഞ്ഞ ഗ്രനാഡ താരം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് വെങ്കല മെഡല്‍. ഏഴ് താരങ്ങളായിരുന്നു നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കാനുണ്ടായിരുന്നത്.