തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ശക്തമായ മുന്നറിയിപ്പുള്ളതിനാലും, കഴിഞ്ഞ ദിവസം മുതല്‍ തുടര്‍ന്ന് പെയ്യുന്ന ശത്മായ മഴ കാരണത്താലും നാളെ കേരളത്തിലെ മൂന്ന് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം ഇടുക്കി ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കാനും സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ശാസ്‌ത്രോത്സവത്തിന് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ റെസിഡന്‍സി സ്‌കൂളുകളെയും നവോദയ വിദ്യാലയങ്ങളെയും അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.