വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെരെഞ്ഞൈടുപ്പിന് മുമ്പ് പറഞ്ഞ വാഗ്ദാനം നിറവേറ്റുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി വ്യകത്മാക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വ്ളാടിമർ പുട്ടിനുമായി കൂടിയാലോചന നടത്തി, ഇനി സെലന്‍സ്‌കിയുമായി സംസാരിക്കും. ഇനിയും യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ ഉപരോധം തീര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
സമൂഹ മാധ്യമ പ്ലറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഷയര്‍ ചെയ്ത പോസ്റ്റ് ഇതായിരുന്നു ”ഞങ്ങള്‍ ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കും. പുടിന്‍ അധികം വൈകാതെ സെലന്‍സ്‌കിയുമായി സംസാരിക്കും. ചിലത് വളരെ വേഗത്തില്‍ ചെയ്യും’ ട്രംപിന്‍റെ ഭീഷണിക്ക് മുമ്പില്‍ റഷ്യ തലകുനിച്ചേക്കുമെന്നാണ് സൂചന കാരണം അധിക നികുതിയും തീരുവയും വർദ്ധിപ്പിക്കല്‍ തുടങ്ങിയ ശക്തമായ നടപടി റഷ്യയെ ഉപരോധത്തിലാക്കാന്‍ സാധ്യതയുണ്ട്.
2022ല്‍ ഫെബ്രുവരിയിലായിരുന്നു റഷ്യ യുക്രെയ്‌നെതിരെ ആദ്യമായി ആക്രമണം തൊടുത്തു വിട്ടത്. അതോടെയായിരുന്നു യുദ്ധം ആരംഭിച്ചതും. പിന്നീടങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നീണ്ട കാലത്തെ പോരാട്ടം നടക്കുകയായിരുന്നു.