മധ്യപ്രദേശ് സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുക്കും
ഭോപാല്‍: രാജ്യം ചില സമയങ്ങളില്‍ ചില അപൂര്‍വ്വ വിധികള്‍ക്ക് സാക്ഷ്യ വഹിക്കാറുണ്ട്. അത്തരമൊരു വിധി പ്രസ്താവമാണ് ഇന്ന് മധ്യപ്രദേശ് ഹൈക്കോടതി സെയ്ഫ് അലി ഖാന്‍റെ ഹരജി തള്ളി പ്രഖ്യാപിച്ചത്. പാരമ്പര്യമായി തനിക്ക് ലഭിക്കേണ്ട 15000 കോടിയുടെ സ്വത്ത് ശത്രു സ്വത്തായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതിനെതിരെ സെയ്ഫ് അലിഖാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ഹരജി കോടതി തള്ളുകയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും.
ഭോപാലിലെ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടു കിടക്കുന്ന വസ്തുമാണ് നഷ്ടപ്പെടുന്നത്. ഇത് പട്ടൗഡി കുടുംബത്തിന്‍റെ അനന്തര സ്വത്താണ്. 2014ലായിരുന്നു ഇത് സംബന്ധിയായി ആദ്യ നോട്ടീസ് സെയ്ഫ് അലി ഖാന് ലഭിച്ചത്. 2015ല്‍ തന്നെ ഇതിനെതിരെ കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങുകയായിരുന്നു.
വിഭജന സമയത്ത് രാജ്യം വിട്ട് അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ചെന്ന് അവിടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിക്കും. ഭോപാലിലെ നവാബ് ഹമീദുള്ള ഖാന്‍റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത് പൗരത്വം സ്വീകരിച്ചതാണ് ഈ നഷ്ടത്തിന് കാരണമായത്. ഈ യാത്രയോടെയാണ് പട്ടൗഡി കുടുംബത്തിന്‍റെ വസ്തുവും ശത്രുസ്വത്തായി പരിഗണിക്കപ്പെടുന്നത്.
പട്ടൗഡി കുടുംബത്തിലെ പ്രധാനികളായ നടന്‍ സെയ്ഫ് അലിഖാനും മാതാവ് ശര്‍മിള ടാഗോറും സഹോദരങ്ങളായ സോഹാ അലിഖാനും സബാ അലിഖാനും. സ്വത്തിന്‍റെ സര്‍വ്വേ നടത്തലോടെ ഔദ്യോഗികമായി വസ്തു സര്‍ക്കാരിലേക്ക് നീങ്ങും. ഹൈക്കോടതി വിധിക്കെതിരെ പട്ടൗഡി കുടുംബം വീണ്ടും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹരജി സമര്‍പ്പിച്ചേക്കും.