ദുബായ്: നുംബിയോയുടെ പുതിയ സുരക്ഷാ സൂചികയില്‍ ജിസിസി രാജ്യങ്ങളുടെ മേല്‍ക്കൈ. ആദ്യ അഞ്ചില്‍ മൂന്ന് ജിസിസി രാജ്യങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 84.7 എന്ന പോയിന്‍റോടെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അന്‍ഡോറയാണ്. തുടര്‍ന്ന് കേവലം 0.2 പോയിന്‍റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് യുഎഇയും, 84.2 നേടി ഖത്തര്‍ മൂന്നാം സ്ഥാനത്തുമാണ്. 81.7 പോയിന്‍റോടെയാണ് ഒമാന്‍ അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്.
ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് ജിസിസി രാജ്യങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. 14ാം സ്ഥാനത്ത് സഊദി അറേബ്യയും 16ാം സ്ഥാനത്ത് ബഹറൈനുമാണ് ജിസിസിയില്‍ നിന്ന് ഇടം പിടിച്ച് മറ്റു രാജ്യങ്ങള്‍.
ഇതിനു പുറമെ ഏറ്റവും കുറവ് കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത ലോകത്തെ രണ്ടാമത്തെ രാജ്യമായും യു എ ഇ തെരെഞ്ഞെടുക്കപ്പെട്ടു.
സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയും അവയുടെ പോയിന്‍റും
അന്‍ഡോറ- 84.7
യുഎഇ- 84.7
ഖത്തര്‍-84.2
തായ്‌വാന്‍- 82.9
ഒമാന്‍- 81.7
ഐല്‍ ഓഫ് മാന്‍- 79
ഹോങ്കോംഗ്- 78.5
അര്‍മേനിയ- 77.9
സിംഗപ്പൂര്‍- 77.4
ജപ്പാന്‍- 77.1
മൊണോക്കോ- 76.7
എസ്‌റ്റോണിയ- 76.3
സ്ലോവേനിയ- 76.2
സഊദി അറേബ്യ- 76.1
ചൈന- 76
ബഹ്‌റൈന്‍- 75.5
ദക്ഷിണ കൊറിയ- 75.1
ക്രയേഷ്യ- 74.5
ഐസ്ലാന്‍ഡ്- 74.3
ഡെന്‍മാര്‍ക്ക്- 74